ബെഞ്ചമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ്
ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന.
അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്‍റെ സംസ്കാര ചടങ്ങിലും നെതന്യാഹു പങ്കെടുക്കും.
Tags : BenjaminNetanyahu DonaldTrump Deepika DeepikaNewspaper BreakingNews NewsUpdate Headlines