x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് പനി ബാധിച്ച് ആറു വയസുകാരി മരിച്ചു

വെബ് ഡെസ്ക്
Published: July 24, 2026 11:48 PM IST | Updated: July 24, 2026 11:48 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ പാലയാട്ട് ഷാജുവിന്‍റെയും റീനയുടെയും ഇളയ മകൾ ഇതൾ ആണ് മരിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കാവുന്തറ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കാവുന്തറയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

Tags : Fever Death Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up