x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുതീ: ഫ്രാൻസിൽ 67,000 പേരെ ഒഴിപ്പിച്ചു

വെബ്ഡെസ്ക്
Published: July 24, 2026 11:20 PM IST | Updated: July 24, 2026 11:20 PM IST

ഫ്രാൻസിൽ കാ​​​ട്ടു​​​തീ അ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ

പാ​​​രീ​​​സ്: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഫ്രാ​​​ൻ​​​സി​​​ൽ പ​​​ട​​​രു​​​ന്ന കാ​​​ട്ടു​​​തീ അ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യം ക​​​ണ്ടി​​​ല്ല. ബോ​​​ർ​​​ഡോ ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി.

ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു കാ​​​ട്ടു​​​തീ ആ​​​രം​​​ഭി​​​ച്ച​​​ത്. 67,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ലോ​​​റ​​​ന്‍റ് നൂ​​​ന​​​സ് അ​​​റി​​​യി​​​ച്ചു. 25,000 ഏ​​​ക്ക​​​ർ ഭൂ​​​മി കാ​​​ട്ടു​​​തീ​​​യി​​​ൽ ന​​​ശി​​​ച്ചു. 53 വീ​​​ടു​​​ക​​​ളും ച​​​ന്പ​​​ലാ​​​യി.

ഇ​​​തി​​​നി​​​ടെ, സ്പെ​​​യി​​​നി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​ഡ്രി​​​ഡി​​​നു സ​​​മീ​​​പം മൂ​​​ന്നു കാ​​​ട്ടു​​​തീ​​​ക​​​ൾ പ​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​വ​​​യും നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യം കാ​​​ണു​​​ന്നി​​​ല്ല.

തീ​​​യ​​​ണ​​​യ്ക്കാ​​​നാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മ​​​യ​​​ച്ചു.

Tags : Wildfires Evacuated France Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up