x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ എണ്ണത്തില്‍ വൈരുധ്യം; കൃത്യം കണക്ക് നല്‍കണമെന്നു ഹൈക്കോടതി

വെബ്ഡെസ്ക്
Published: July 24, 2026 11:31 PM IST | Updated: July 24, 2026 11:31 PM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: നി​​​ല​​​വി​​​ലു​​​ള്ള​​​തും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞു പോ​​​യ​​​വ​​​രു​​​മാ​​​യ എം​​​പി, എം​​​എ​​​ല്‍എ​​​മാ​​​ര്‍ ഉ​​​ള്‍പ്പെ​​​ട്ട തീ​​​ര്‍പ്പാ​​​കാ​​​ത്ത കേ​​​സു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ലെ വൈ​​​രു​​​ധ്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി.

ജൂ​​​ണ്‍ 30 വ​​​രെ വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി ജ​​​ന​​​പ്ര​​​തി​​​ധി​​​ക​​​ള്‍ പ്ര​​​തി​​​ക​​​ളാ​​​യ 555 കേ​​​സു​​​ക​​​ള്‍ നി​​​ല​​​വി​​​ലു​​​ള്ള​​​താ​​​യി ഹൈ​​​ക്കോ​​​ട​​​തി അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​വും 256 കേ​​​സു​​​ക​​​ള്‍ ഉ​​​ള്ള​​​താ​​​യി പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ച്ച​​​താ​​​യി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

പൊ​​​രു​​​ത്ത​​​ക്കേ​​​ട് പ​​​രി​​​ഹ​​​രി​​​ച്ചു കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച കോ​​​ട​​​തി ഭാ​​​വി​​​യി​​​ല്‍ റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്‍കു​​​മ്പോ​​​ള്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി കൂ​​​ടു​​​ത​​​ല്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശ​​​വും ന​​​ല്‍കി.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്കെ​​​തി​​​രാ​​​യ ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം 2021ല്‍ ​​​സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ള്ള 12 കേ​​​സു​​​ക​​​ളി​​​ലും ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യ 31 കേ​​​സു​​​ക​​​ളി​​​ലും വാ​​​റ​​​ന്‍റോ സ​​​മ​​​ന്‍സോ ഇ​​​നി​​​യും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ജി​​​ല്ലാ ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ളി​​​ലെ ഏ​​​റെ​​​യും വാ​​​റ​​​ന്‍റു​​​ക​​​ള്‍ ഇ​​​പ്പോ​​​ഴും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ജി​​​ല്ലാ ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കാ​​​ന്‍ പോ​​​ലീ​​​സ് എ​​​ഐ​​​ജി​​​ക്കു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി ഓ​​​ഗ​​​സ്റ്റ് 13ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : Inconsistency KeralaHighCourt PublicRepresentatives AccurateCount Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up