പ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രാപ്രദേശിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ വീതം കിഴക്കൻ ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ നിന്നുള്ളതാണ്. ഇതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 32 ആയി.
സംസ്ഥാനത്തൊട്ടാകെ 44 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതിൽ 19 എണ്ണം കിഴക്കൻ ഗോദാവരിയിൽ നിന്നുള്ളതാണ്. സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ നാലായി.
Tags : COVID19 AndhraPradesh Positive Deepika DeepikaNewspaper BreakingNews NewsUpdate Headlines