പ്രതീകാത്മക ചിത്രം
മൂരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരിക സൗഖ്യ ദമ്പതി ധ്യാനം 31 മുതൽ ഓഗസ്റ്റ് രണ്ടുവരെ നടത്തുന്നതായി ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ബന്ധങ്ങളെ വിശുദ്ധീകരിച്ച് വിശ്വസാധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കാൻ ദമ്പതികളെ ഒരുക്കുന്ന ധ്യാനം ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവർ നയിക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കു മാത്രം പ്രവേശനം. കൂടെ വരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്ക് ചെയ്യാൻ 9447785548, 9496167557.
Tags : Couples Meditation Divine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash