x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​സിടി​വി കാ​മ​റ​യും പോ​സ്റ്റും ഇ​ടി​ച്ചു​ത​ക​ർ​ത്ത് അ​ജ്ഞാ​ത​വാ​ഹ​നം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 25, 2026 02:07 AM IST | Updated: July 25, 2026 02:07 AM IST

വ​ല്ല​ങ്ങി- വി​ത്ത​ന​ശേ​രി റോ​ഡി​ലെ സി​സിടി​വി കാ​മ​റ ഇ​ടി​ച്ചു​ത​ക​ർ​ത്ത നി​ല​യി​ൽ.

നെ​ന്മാ​റ: വ​ല്ല​ങ്ങി- വി​ത്ത​ന​ശേ​രി റോ​ഡി​ൽ നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സിടി​വി കാ​മ​റ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചു​ത​ക​ർ​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.
കാ​മ​റ​യും പോ​സ്റ്റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യു​ന്ന​തി​നു​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഈ ​ഭാ​ഗ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

രാ​ത്രി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ​താ​യി ക​രു​തു​ന്ന അ​ജ്ഞാ​ത​വാ​ഹ​നം അ​പ​ക​ട​ത്തി​നു​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും അ​പ​ക​ട​മു​ണ്ടാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​തി​നു​മെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സി.​സി. സു​നി​ൽ അ​റി​യി​ച്ചു.
സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews CCTV

Recent News

Corehub Up