x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കന്‍റോൺമെന്‍റ് റോഡ് വികസനം; ടി.ഒ. മോഹനൻ എംഎൽഎ ചർച്ച നടത്തി

വെബ് ഡെസ്ക്
Published: July 25, 2026 01:25 AM IST | Updated: July 25, 2026 01:25 AM IST

ഡോ. ബി.ഒ. പ്രശാന്ത് കുമാറുമായി ടി.ഒ. മോഹനൻ എംഎൽഎ ചർച്ച നടത്തുന്നു.

ക​ണ്ണൂ​ർ: ക​ന്‍റോ​ൺ​മെ​ന്‍റ് പ്ര​ദേ​ശ​ത്തെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഇ​ഒ ഡോ. ​ബി.​ഒ. പ്ര​ശാ​ന്ത് കു​മാ​റു​മാ​യി ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി. സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ൾ റോ​ഡി​ൽ ബി​ഇ​എം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ത​ക​ർ​ന്നു​കി​ട​ന്ന ക​ലു​ങ്ക് പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നേ​ര​ത്തെ ത​ന്നെ എം​എ​ൽ​എ, ബി​ഇ​എം​എ​ൽ പി ​സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ​തും സ്ഥ​ലം ത​രാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച കാ​ര്യ​വും സി​ഇ​ഒ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഇ​തോ​ടൊ​പ്പം ആ​യി​ക്ക​ര ഫി​ഷ് മാ​ർ​ക്ക​റ്റി​നു മു​മ്പി​ലു​ള്ള റോ​ഡ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ൽ, ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലു​ള്ള റോ​ഡി​ലെ സൈ​ഡ് ഉ​യ​ർ​ത്ത​ൽ, അ​ഞ്ചു​ക​ണ്ടി തോ​ട് ന​വീ​ക​ര​ണം,

പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് പി​റ​കി​ൽ ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ​വും ലൈ​റ്റ് സ്ഥാ​പി​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. മേ​ൽ​വി​ഷ​യ​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്ക​കം ക​ന്‍റോ​ൺ​മെ​ന്‍റ് ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. ഈ ​സ്ഥ​ല​ങ്ങ​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും അ​റി​യി​ച്ചു.

ച​ർ​ച്ച​യി​ൽ കാ​ന്‍റോ​ൺ​മെ​ന്‍റ് ഓ​വ​ർ​സി​യ​ർ ജി​ജു വ​ർഗീ​സ് പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ യോ​ടൊ​പ്പം ഷി​ബു ഫെ​ർ​ണാ​ണ്ട​സ്, എം.​പി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Discussions

Recent News

Corehub Up