വൈസ് പ്രസിഡന്റ് മിഥിലാജ് ഹാരീസ് പോലീസ് എസ്എച്ച്ഒ പ്രദീപ് കുമാറിന് കൈമാറുന്നു.
പരവൂര്‍: കേരള പൊലീസിന്റെ ലഹരിവിരുദ്ധ കാമ്പയിനായ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരവൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പോലീസുമായി ചേര്‍ന്ന് നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് പരവൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയുടെ ആദ്യ ഘട്ടമായി വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചു. പോസ്റ്ററിന്റെ ആദ്യ കോപ്പി പിഎംഎ വൈസ് പ്രസിഡന്റ് മിഥിലാജ് ഹാരീസ് പരവൂര്‍ എസ്എച്ച്ഒ പ്രദീപ് കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എസ്. ലൗലി, ട്രഷറര്‍ രാജീവ്, അനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ബിജു, എഎസ്ഐ മഞ്ചു, ദിനേശ് കുമാര്‍, സച്ചിന് ചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.