സിഡ്നി: ഫോര്‍മുല വണ്‍ മുൻ ലോകചാമ്പ്യന് അലന് ജോണ്‍സ് (80) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദത്തോട് പോരാടുകയായിരുന്നു.
കരിയറില്‍ 12 ഗ്രാന്‍ഡ്പ്രീകള്‍ നേടിയിട്ടുള്ള അലന് ജോണ്‍സ്, ഫോര്‍മുല വണ്‍ ലോകചാമ്പ്യനാകുന്ന ആദ്യ വില്യംസ് ഡ്രൈവര്‍കൂടിയാണ്.
1975 മുതല്‍ 1986 വരെ റേസിംഗ് ട്രാക്കില്‍ സജീവമായിരുന്ന അദ്ദേഹം 1980ലാണ് ലോകചാമ്പ്യനായത്.