Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Town Square Remains Incomplete

Alappuzha

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ മ​ലി​ന​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​രം

ആ​ല​പ്പു​ഴ: 15 വ​ര്‍​ഷ​മാ​യി​ട്ടും നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​കാ​തെ മ​ലി​ന​മാ​യി​ക്കി​ട​ക്കു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​രം എ​ത്ര​യും വേ​ഗം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്ര​മ​ത്തി​നും വി​നോ​ദ​ത്തി​നും വ്യാ​യാ​മ​ത്തി​നും ഉ​ത​കും​വി​ധം വൃ​ത്തി​യാ​ക്കി പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

പ​ട്ട​ണ​ഹൃ​ദ​യ​ത്തി​ലു​ള്ള ന​ഗ​ര​ച​ത്വ​ര​മാ​കെ കാ​ടു​പി​ടി​ച്ച് ശോ​ച​നീ​യ​മാ​യി​ക്കി​ട​ക്കു​ക​യാ​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​വു​മാ​ണി​ന്നി​വി​ടം. ഗാ​ല​റി​യു​ടെ വ​ശ​ങ്ങ​ളും ജീ​ർ​ണി​ച്ചു​തു​ട​ങ്ങി. നി​ര്‍​മി​തി​ക​ളു​ടെ​യും സ​മീ​പ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഭി​ത്തി​ക​ള്‍ പൊ​ട്ടി​യും പൊ​ളി​ഞ്ഞും മ​ര​ങ്ങ​ള്‍ വ​ള​ര്‍​ന്നും നി​ല്ക്കു​ന്നു. തു​ട​ക്ക​ത്തി​ല്‍ വെ​ട്ടി​മാ​റ്റി​യ മ​ര​ങ്ങ​ളു​ടെ​യും പൊ​ളി​ച്ച നി​ർ​മി​തി​ക​ളു​ടെ​യും കു​റ്റി​ക​ൾ ഇ​പ്പോ​ഴും ഇ​വി​ടെ നി​ല​നി​ല്ക്കു​ന്നു​ണ്ട്.

കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ത്തെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ പൊ​ട്ടി​യും ത​ക​ർ​ന്നും കി​ട​ക്കു​ക​യാ​ണ്. ലൈ​റ്റു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​തി​നാ​ല്‍ രാ​ത്രി​യാ​യാ​ല്‍ അ​ന്ധ​കാ​രം നി​റ​യും. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ത്രി​യാ​യാ​ല്‍ ഇ​വി​ടം അ​നാ​ശ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ താ​വ​ള​മാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ കോ​ട​തി പാ​ലം നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക വ​ഴി ച​ത്വ​ര​ത്തി​നു​ള്ളി​ലൂ​ടെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന് ഒ​രു സൗ​ക​ര്യ​വും ഒ​രു​ക്കി​ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up