Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Achieves A Significant

Alappuzha

എ​യ്ഡ്സ് പ്ര​തി​രോ​ധം നി​ർ​ണാ​യ​ക നേ​ട്ട​വു​മാ​യി ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ എ​യ്ഡ്സ് മു​ക്ത​മാ​ക്കാ​ൻ ആ​രം​ഭി​ച്ച മൊ​ബി​ലൈ​സേ​ഷ​ൻ ഓ​ഫ് എ​യ്ഡ്സ് സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ നി​ർ​ണാ​യ​ക നേ​ട്ടം സ്വ​ന്ത​മാ​ക്കി ആ​ല​പ്പു​ഴ ജി​ല്ല.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധി​ത​രെ പ്രാ​രം​ഭ​ദി​ശ​യി​ൽ ക​ണ്ടെ​ത്തു​ക, രോ​ഗ​ബാ​ധി​ത​ർ​ക്ക് ആ​ന്‍റി റെ​ട്രോ​വൈ​റ​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക, ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് വൈ​റ​സി​ന്‍റെ അ​ള​വ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ജി​ല്ല ന​ട​ത്തി.

1378 പേ​രെ രോ​ഗ​ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി. ഇ​വ​രി​ൽ 1339 പേ​ർ​ക്ക് ആ​ന്‍റി​റെ​ട്രോ​വൈ​റ​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. 1161 പേ​ർ​ക്ക് ഇ​തി​നോ​ട​കം രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​തോ​ടെ നാ​കോ​യു​ടെ (നാ​ഷ​ണ​ൽ എ​യ്ഡ്സ് ക​ണ്ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) സു​ര​ക്ഷി​ത്ത് വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യും ഉ​ൾ​പെ​ട്ട​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. എ​യ്ഡ്സ്/​പു​ക​യി​ല​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​ള​ക്‌ടറേറ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സം​ബ​ർ ഒ​ന്നുവ​രെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​യാ​യി. എ​യ്ഡ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം പു​ക​യി​ല വി​രു​ദ്ധ അ​വ​ബോ​ധ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ത​ദ്ദേ​ശ​സ്വം​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സ്ക്രീ​നിം​ഗ് ക്യാ​മ്പു​ക​ളും ഒ​രു​ക്കും.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് ചേ​ർ​ത്ത​ല കേ​ന്ദ്ര​മാ​ക്കി ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം സം​ഘ​ടി​പ്പി​ക്കും. ഉ​ദ്‌​ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി മു​ത​ൽ ന​ഗ​ര​കേ​ന്ദ്രം വ​രെ റാ​ലി സം​ഘ​ടി​പ്പി​ക്കും.

ആ​ല​പ്പു​ഴ ബീ​ച്ചി​ൽ 30ന് ​ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങു ന​ട​ത്തും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്ത​ല​ങ്ങ​ളി​ൽ ബ്രേ​ക്ക് ഫ്രീ ​ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ൻ ന​ട​ത്തും. സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കും. ആ​ശ വ​ർ​ക്ക​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കും.

യു​വ​ത​ല​മു​റ​യെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക്കാ​ൻ സ്കൂ​ളു​ക​ൾ, കോ​ളജു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. എ​ഡി​എം സി. ​പ്രേം​ജി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ എ​യ്ഡ്സ് ക​ൺ ട്രോൾ ഓ​ഫീ​സ​ർ വി.​എ​സ്. വി​ൻ​സി, ഡെ​പ്യൂ​ട്ടി ഡി​എം​ഒമാ​രാ​യ ഡോ. ​അ​നൂ​പ്, ഡോ. ​ആ​ന​ന്ദ് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up