Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcohol And Drug

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: പൈ​ല​റ്റു​മാ​രി​ൽ ല​ഹ​രി പ​രി​ശോ​ധ​ന തുടങ്ങി 

മും​ബൈ: പൈ​ല​റ്റു​മാ​രി​ൽ ല​ഹ​രി പ​രി​ശോ​ധ​ന തു​ട​ങ്ങി എ​യ​ർ ഇ​ന്ത്യ. വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് പൈ​ല​റ്റ് ല​ഹ​രി​യു​പ​യോ​ഗി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണെ​ന്ന സം​ശ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഡോ​പ് ടെ​സ്റ്റ് തു​ട​ങ്ങി​യ​ത്.

അ​യ്യാ​യി​ര​ത്തി​ല​ധി​കം പൈ​ല​റ്റു​മാ​രി​ലാ​ണ് ല​ഹ​രി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യ്‌​ക്കൊ​പ്പം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലും പ​രി​ശോ​ധ​ന തു​ട​ങ്ങി. പ​രി​ശോ​ധ​ന​യ്‌​ക്ക് വി​ധേ​യ​രാ​കാ​ത്ത​വ​രെ മാ​റ്റി നി​ർ​ത്തും. യാ​ത്ര​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത​യാ​ണ് വ​ലി​യ സ​മ്പ​ത്തെ​ന്ന് എ​യ​ർ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ല​ഹ​രി​പ​രി​ശോ​ധ​ന ച​ട്ട​ങ്ങ​ൾ ഡി​ജി​സി​എ പു​ന​പ​രി​ശോ​ധി​ച്ചേ​ക്കും. നി​ല​വി​ൽ 10 ശ​ത​മാ​നം ക്രൂ ​അം​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വാ​ർ​ഷി​ക ല​ഹ​രി പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഫു​ക്ക​റ്റ് - ഡ​ൽ​ഹി വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ പൈ​ല​റ്റ് ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ എ​എ​ഐ​ബി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യു​ട്ടു​ണ്ട്.

Latest News

Corehub Up