ഇരിട്ടി: തൊക്കിലങ്ങാടി സിംഹാൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ ലഹരി ചികിത്സാ വിഭാഗവുമായി സഹകരിച്ച് ഇരിട്ടിയിൽ ആൽക്കഹോളിക് അനോനിമസ് കൂട്ടായ്മ ഉദ്ഘാടം ചെയ്തു. ഇതോടനുബന്ധിച്ച് കൂത്തുപറമ്പിൽ പ്രവൃത്തിക്കുന്ന "പുനർജനി" എഎ കൂട്ടായ്മയുടെ ഒന്നാം വാർഷികവും നടന്നു.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജോസഫ് കളരിക്കൽ അധ്യക്ഷത വഹിച്ചു . ഇരിട്ടി എസ്ഐ രാജു ജോസഫ് മുഖ്യാതിഥിയായിരുന്നു. .തൊക്കിലങ്ങാടി സിംഹാൻസ് ഹോസ്പിറ്റലിലെ മനോരോഗവിദഗ്ധ ഡോ. സിസ്റ്റർ .വിനീത ടോം, ഫാ. ജോസ് തടത്തിൽ എന്നിവർ പ്രസംഗിച്ചു .ലഹരി വിരുദ്ധ ദിനത്തിൽ പുതുതായി ആരംഭിച്ച എ എ കൂട്ടായ്മ എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.30ന് ഇരിട്ടി തന്തോട് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ യോഗം ചേരും.