x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൽ​ക്ക​ഹോ​ളി​ക് അ​നോ​നി​മ​സ് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: June 28, 2026 07:38 AM IST | Updated: June 28, 2026 07:38 AM IST

ഇ​രി​ട്ടി: തൊ​ക്കി​ല​ങ്ങാ​ടി സിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി ചി​കി​ത്സാ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് ഇ​രി​ട്ടി​യി​ൽ ആ​ൽ​ക്ക​ഹോ​ളി​ക് അ​നോ​നി​മ​സ് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ടം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കൂ​ത്തു​പ​റ​മ്പി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന "പു​ന​ർ​ജ​നി" എ​എ കൂ​ട്ടാ​യ്മ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും ന​ട​ന്നു.

ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഇ​രി​ട്ടി എ​സ്ഐ രാ​ജു ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. .തൊ​ക്കി​ല​ങ്ങാ​ടി സിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ലി​ലെ മ​നോ​രോ​ഗ​വി​ദ​ഗ്ധ ഡോ. ​സി​സ്റ്റ​ർ .വി​നീ​ത ടോം, ​ഫാ. ജോ​സ് ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച എ ​എ കൂ​ട്ടാ​യ്മ എ​ല്ലാ വ്യാ​ഴാ​ഴ്‌​ച​ക​ളി​ലും വൈ​കു​ന്നേ​രം 6.30ന് ​ഇ​രി​ട്ടി ത​ന്തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ യോ​ഗം ചേ​രും.

 

Tags : nattu vishesham Alcoholics Anonymous

Recent News

Corehub Up