കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്റ്റേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോ. ജില്ലാ സമ്മേളനം റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: സഹകരണ സംഘങ്ങള്‍ അഴിമതിമുക്തമാകണമെന്ന് റോയി കെ. പൗലോസ് എംഎല്‍എ. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്റ്റേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ബി. റഫീക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി യു.എം. ഷാജി, ട്രഷറര്‍ കെ.കൃഷ്ണകുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ. ദീപക്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍ ഇന്ദു സുധാകരന്, പാക്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, സി.എസ്. ഷമീര്‍, കെ.കെ. അനില്‍, രാജേഷ് ബേബി, ബിജു മാത്യു, എസ്. ഷാജി, റോജോ എം. ജോസഫ്, ടി.കെ. നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Cooperative societies Roy K. Paulos