x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​ഴ​​യി​​ലയി​​ല്‍ നേ​​ട്ടം കൊ​​യ്ത് ഈ​​റ്റ​​യ്ക്ക​​ന്‍ ഫാം​​സ്

വെബ് ഡെസ്ക്
Published: August 20, 2026 10:46 PM IST | Updated: August 20, 2026 10:46 PM IST

ഈ​​റ്റ​​യ്ക്ക​​ൻ ഫാം​​സി​​ലെ വാ​​ഴ​​യി​​ല​​ക​​ളു​​ടെ ആ​​ദ്യ​​വി​​ല്പ​​ന

കോ​​ട്ട​​യം: ഓ​​ണ​​ക്കാ​​ല​​ത്തെ വാ​​ഴ​​യി​​ല വി​​ൽ​​പ​​ന​​യി​​ല്‍ വി​​ജ​​ഗാ​​ഥ ര​​ചി​​ക്കു​​ക​​യാ​​ണ് പാ​​ലാ ഇ​​ട​​മ​​റു​​ക് ഈ​​റ്റ​​യ്ക്ക​​ന്‍ ഫാം​​സ്. തൂ​​ശ​​നി​​ല​​യി​​ല്‍ വി​​ള​​മ്പു​​ന്ന സ​​ദ്യ​​യി​​ല്ലാ​​തെ മ​​ല​​യാ​​ളി​​ക​​ള്‍​ക്ക് ഓ​​ണം പൂ​​ര്‍​ണ​​മാ​​കി​​ല്ല. നൂ​​റു​​കൂ​​ട്ടം വി​​ഭ​​വ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും സ​​ദ്യ കേ​​മ​​മാ​​ക​​ണ​​മെ​​ങ്കി​​ല്‍ ന​​ല്ല തൂ​​ശ​​നി​​ല നി​​ര്‍​ബ​​ന്ധ​​മാ​​ണ്. ഇ​​ല​​യി​​ല്‍ സ​​ദ്യ ക​​ഴി​​ക്കു​​മ്പോ​​ള്‍ വ​​യ​​റും മ​​ന​​സും നി​​റ​​യും. എ​​ന്നാ​​ൽ, വാ​​ഴ​​യി​​ല​​ക​​ള്‍ കൂ​​ടു​​ത​​ലും എ​​ത്തു​​ന്ന​​ത് ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മാ​​ണ്.

ഓ​​ണ​​നാ​​ളു​​ക​​ളി​​ല്‍ മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍ വാ​​ഴ​​യി​​ല​​ക​​ള്‍ എ​​ത്തി​​ക്കു​​ന്ന​​ത് പാ​​ലാ​​യി​​ലെ ഈ​​റ്റ​​യ്ക്ക​​ന്‍ ഫാം​​സി​​ല്‍ നി​​ന്നാ​​ണ്. സ്‌​​കൂ​​ളു​​ക​​ള്‍, കോ​​ള​​ജു​​ക​​ള്‍, വി​​വി​​ധ ഓ​​ഫീ​​സു​​ക​​ള്‍ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഓ​​ണ​​സ​​ദ്യ​​ക്കു​​ള്ള തൂ​​ശ​​നി​​ല​​ക​​ള്‍ ഇ​​വ​​ര്‍ എ​​ത്തി​​ച്ചു​​ന​​ല്കും. മ​​ല​​യാ​​ളി​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി അ​​ധി​​വ​​സി​​ക്കു​​ന്ന ഗ​​ൾ​​ഫി​​ലേ​​ക്കും മ​​റ്റു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും ഓ​​ര്‍​ഡ​​ര്‍ അ​​നു​​സ​​രി​​ച്ച് ഇ​​ല​​ക​​ള്‍ ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്നു​​ണ്ട്. ഒ​​രേ നീ​​ള​​ത്തി​​ലു​​ള്ള 100 ഇ​​ല​​ക​​ളു​​ടെ ബോ​​ക്‌​​സാ​​ക്കി പാ​​ക്ക് ചെ​​യ്ത് എ​​യ​​ര്‍ കാ​​ര്‍​ഗോ​​യി​​ലാ​​ണ് ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന​​ത്.

ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വാ​​ഴ​​യി​​ല​​ക​​ള്‍ ഇ​​ട​​മ​​റു​​കി​​ലെ ഫാ​​മി​​ല്‍ എ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് ആ​​വ​​ശ്യ​​ക്കാ​​ര്‍​ക്കു ന​​ല്കു​​ന്ന​​ത്. ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ക​​മ്പം, തേ​​നി, ആ​​ലം​​കു​​ളം, തെ​​ങ്കാ​​ശി, മേ​​ട്ടു​​പ്പാ​​ള​​യം, സ​​ത്യ​​മം​​ഗ​​ലം, ക​​ര്‍​ണാ​​ട​​ക​​ത്തി​​ലെ ചി​​ക്ക​​മം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​വ​​ര്‍ ഞാ​​ലി​​പ്പൂ​​വ​​ന്‍ വാ​​ഴ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ഓ​​രോ ദി​​വ​​സ​​വും തോ​​ട്ട​​ത്തി​​ലു​​ള്ള ജോ​​ലി​​ക്കാ​​ര്‍ വാ​​ഴ​​യി​​ല​​ക​​ള്‍ വെ​​ട്ടി​​വ​​യ്ക്കും. ഇ​​വ വാ​​ഹ​​ന​​ത്തി​​ല്‍ ഇ​​ട​​മ​​റു​​കി​​ലെ ഫാ​​മി​​ല്‍ എ​​ത്തി​​ച്ചു വൃ​​ത്തി​​യാ​​ക്കി​​യാ​​ണ് ഓ​​ര്‍​ഡ​​ര്‍ അ​​നു​​സ​​രി​​ച്ച് എ​​ത്തി​​ക്കു​​ന്ന​​ത്. ഓ​​ണ​​നാ​​ളു​​ക​​ളി​​ല്‍ ദി​​വ​​സ​​വും 25,000 മു​​ത​​ല്‍ 30,000 ഇ​​ല​​ക​​ള്‍ വ​​രെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി വി​​ല്പ​​ന ന​​ട​​ത്തു​​ന്നു​​ണ്ട്. ഓ​​ഫ് സീ​​സ​​ണി​​ല്‍ ദി​​വ​​സ​​വും ഏ​​ഴാ​​യി​​ര​​ത്തോ​​ളം ഇ​​ല​​ക​​ളാ​​ണു വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​ത്.

ഓ​​ഫ് സീ​​സ​​ണി​​ല്‍ ഒ​​രി​​ല​​യ്ക്കു നാ​​ലു രൂ​​പ​​യാ​​ണു വി​​ല. ഓ​​ണ​​ക്കാ​​ല​​ത്ത് വി​​ല വ​​ര്‍​ധി​​ച്ച് ആ​​റു രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ഹോ​​ട്ട​​ലു​​ക​​ളും കാ​​റ്റ​​റിം​​ഗ് സ​​ര്‍​വീ​​സു​​ക​​ളും ഓ​​ണ​​സ​​ദ്യ ഏ​​റ്റെ​​ടു​​ത്ത​​തോ​​ടെ ഇ​​ല​​ക​​ളു​​ടെ ഡി​​മാ​​ൻ​​ഡ് വ​​ലി​​യ തോ​​തി​​ല്‍ ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്.
ഇ​​ക്ക​​ഴി​​ഞ്ഞ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ ഒ​​ട്ടു​​മി​​ക്ക സ്ഥ​​ല​​ത്തെ​​യും വാ​​ഴ​​കൃ​​ഷി ന​​ശി​​ച്ചു​​പോ​​യ​​തി​​നാ​​ല്‍ ഓ​​ണ​​നാ​​ളു​​ക​​ളി​​ല്‍ ഇ​​ല​​യു​​ടെ വി​​ല 10 രൂ​​പ​​വ​​രെ ഉ​​യ​​ര്‍​ന്നേ​​ക്കു​​മെ​​ന്ന് ഫാ​​മു​​ട​​മ പ്ര​​മോ​​ദ് ഫി​​ലി​​പ്പ് പ​​റ​​ഞ്ഞു.

Tags : Banana Leaves NattuVishasham DistrictNews

Recent News

Corehub Up