കളക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധയോഗവും അഡ്വ.പി. ജര്‍മിയാസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: സിപിഎം ഭരണത്തില്‍ അധികാരത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും പത്തുവര്‍ഷം ആസ്വദിച്ചവര്‍ ഭരണം മാറിയത് ഉള്‍ക്കൊള്ളാന്‍ ആകാതെ കോണ്‍ഗ്രസ് അനുകൂല സെറ്റോ ജീവനക്കാരെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി. ജര്‍മിയാസ് പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കൊച്ചുമോനെ ജോയിന്റ് കൗണ്‍സില്‍ പ്രവര്ത്തകന് ആക്രമിച്ചതിനെതിരേ സെറ്റോ സംഘടനകള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജര്‍മിയാസ്.
മാര്‍ച്ചിലും പ്രതിഷേധ യോഗത്തിലും അര്‍ത്തിയില്‍ സമീര്‍ അധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് ഡോ. ഷിജു മാത്യു, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് മലയില്‍ മനോജ്, എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഉല്ലാസ് എസ്, കെജിഒയു സംസ്ഥാന സെക്രട്ടറി വിനോദ് കുമാര്‍, ജെ. ശുഭ, ആര്. ധനോജ് കുമാര്‍, സിഎസ്. അനില്‍, എച്ച്. നിസാം, ശ്രീകുമാര്‍ കോട്ടത്തല, ഫിറോസ് വളത്തുങ്കല്‍, ബി. അനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.