കാരോട് പഞ്ചായത്ത് ബഡ്സ് സ്കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷം.
നെയ്യാറ്റിന്‍കര: കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണാഘോഷം "തകധിമി 2026' ഇന്ന് നടക്കും. കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവയും ഉണ്ടാകും.
നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓട്ടിസം സ്പേസ് സെന്ററില്‍ ഇന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷം "സ്നേഹപ്പൂക്കാലം' നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ ഉദ്ഘാടനം ചെയ്യും. നാര്‍ഡ് ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അധ്യക്ഷനാകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമണ്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, കൗണ്‍സിലര്‍ സംഗീതാ പ്രസാദ്, ബിപിസി ആനന്ദകുമാര്‍ എന്നിവര്‍ പരിപാടി യിൽ പങ്കെടുക്കും.
നെയ്യാറ്റിന്‍കര കോണ്‍ഗ്രസ് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാളെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ഓണാഘോഷം "പൂത്താലം' കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ് ഘാടനം ചെയ്യും. അത്തപ്പൂക്കളം, മത്സരങ്ങള്‍, ഓണസദ്യ എന്നിവയുണ്ടാകും.
തൊഴുക്കല്‍ റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷവും കുടുംബസംഗമവും 23ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍മാരായ ജയകുമാര്‍, ഷിനോജ്, സുനിത, മുന്‍ കൗണ്‍സിലര്‍ എസ്.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഊരൂട്ടുകാല ഡോ. ജി.ആര്. പബ്ലിക് സ്കൂളില്‍ കിഡ്സ് ഓണം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
നെയ്യാറ്റിൻകര നഗരസഭയിലെ വടകോട് വാർഡിലെ എഡിഎസിന്റെ ഓണാഘോഷ പരിപാടി ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.കെ.ഷിബു ആഘോ ഷത്തിൽ പങ്കെടുത്തു.
നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും.വൈകുന്നേരം 3.30ന് നെടുമങ്ങാട് എ. അയ്യപ്പൻ വീഥിയിൽ വിളംബര ഘോഷയാത്ര നട ക്കും. വൈകുന്നേരം ആറിനു നടക്കുന്ന ഓണോത്സവം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ജി.ആർ. അനിൽ എംഎൽഎ അധ്യക്ഷനാകും.
പാറശാല: കാരോട് പഞ്ചായത്ത് 'ഓണാരവം' ഓണപരിപാടി എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്ത് പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ആഗ്നസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എല്‍. ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ ബി. അനിത, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീധരന് നായര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഭുവനചന്ദ്രന് നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാറാടി സനില്‍, ബിന്ദു, പ്രവീണ, കാന്തള്ളൂര്‍ സുധ ടീച്ചര്‍, അജിത സി ആര്, എല്‍ മഞ്ജുഷ, ഇ. അനിത, എസ്. വിജയന്, എസ്. സരിത, ഷീബ സ്റ്റീഫന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ചേരപ്പള്ളി: പറണ്ടോട് കിളിയന്നൂർ ധീരജവാൻ പ്രേംജിത്ത് സ്മാരക റസിഡന്റ്സ് അസോസിയേഷൻ, ധീരജവാൻ പ്രേംജിത്ത് ഗ്രന്ഥശാല, വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും 23ന് നടക്കും. വൈകുന്നരം 3.30 ന് കിളിയന്നൂർ കിഴക്കുംകരയിൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ആര്യനാട് സത്യൻ പ്രഭാഷണം നടത്തും.
Tags : Onam celebration NattuVishasham DistrictNews