സഹകരണ ഓണവിപണി ബാങ്ക് പ്രസിഡന്റ് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി
സർവീസ് സഹകരണ ബാങ്ക് ആര് 192 ഓണച്ചന്ത തുടങ്ങി സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് റിന്റോസ് കണ്ണംമ്പുഴ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സിനി സന്തോഷ്, ഡയറക്ടർമാരായ വി.എൽ. ജോൺസൺ, ആന്റോ മേലേപ്പുറം, ഷനിൽ കുത്തോട്ടുങ്ങക്കാരൻ, ജോണി പുല്ലൻ, സൗമ്യ വിനേഷ് , സെക്രട്ടറി കെ.ജെ. മിനി എന്നിവർ പ്രസംഗിച്ചു.
പരിയാരം
മൾട്ടി പർപ്പസ് സഹകരണ സംഘം ഓണചന്ത ആരംഭിച്ചു. തൃശൂർ ജില്ല സഹകരണ രജിസ്ട്രാർ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് വി.സി. ബെന്നി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. ഷൈബി, അസി. രജിസ്ട്രാർ രാമചന്ദ്രൻ, ചീഫ് പ്രമോട്ടർ കെ.വി. വർഗീസിനു നൽകി ആദ്യവില്പന നടത്തി.
മുൻ പ്രസിഡന്റ് ് ജോയ് കുറ്റിപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു ലെൻസ്മാൻ, വാർഡ് മെമ്പർ സ്മിത ജോയ്, കുറ്റിക്കാട് ബാങ്ക് പ്രസിഡന്റ് ജോസ് പടിഞ്ഞാക്കര, പരിയാരം ബാങ്ക് പ്രസിഡന്റ് ജോഷി പടിഞ്ഞാക്കര, പൗലോസ് കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ
സപ്ലൈകോ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ഓണച്ചന്ത ശൃംഗപുരത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിൽ ആരംഭിച്ചു. നഗരസഭ ചെയർ പേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സുമിത നിസാഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഗീതാ റാണി ആദ്യ വില്പന നടത്തി. യൂസഫ് പടിയത്ത്, പി.പി. സുഭാഷ്, വി.എ. ജ്യോതിഷ്, പീറ്റർ പാറേക്കാട്ടിൽ, കെ.ആർ. വിദ്യാസാഗർ, ആൽബിൻ പ്ലാക്കൽ, ലൈസ സേവ്യർ എന്നിവർ ആശംസയർപ്പിച്ചു.
ഡിപ്പോ മാനേജർ എഫ്രം ഡെല്ലി സ്വാഗതവും വി.വി. കുമാരൻ നന്ദിയും പറഞ്ഞു. ഓണച്ചന്ത 25 വരെ പ്രവർത്തിക്കും. നിത്യോപയോഗ സാധനങ്ങളും ബ്രാൻഡഡ് ഉത്പ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ ലഭിക്കും.
ഇരിങ്ങാലക്കുട
സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണവിപണി സെന്റ് തോമസ് കത്തീഡ്രല്‍ കോംപ്ലക്സില്‍ ബാങ്ക് പ്രസിഡന്റ്് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. ആദ്യവില്പന മുകുന്ദപുരം അസി. രജിസ്ട്രാര്‍ (ജനറല്‍) ബിജു ഡി. കുറ്റിക്കാട്ട് മോഹനന് മഠത്തിക്കരയ്ക്ക് നല്കി നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി. ജിഷ നന്ദി പറഞ്ഞു.
Tags : Onam markets NattuVishasham DistrictNews