ദഫ്മുട്ട് കോമൺ കാറ്റഗറിയിൽ സെക്കൻഡ് എ ഗ്രേഡ് നേടിയ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ ടീം.
പാലക്കാട്: മാള ഹോളിഗ്രേസ് സ്കൂളിൽ നടന്ന സഹോദയ സംസ്ഥാനതല കലോത്സവത്തിൽ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ 221 പോയിന്റോടെ സംസ്ഥാനതലത്തിൽ ഇരുപത്തിനാലാം സ്ഥാനവും പാലക്കാട് സഹോദയിൽ ഒന്നാം സ്ഥാനവും നേടി.
ദഫ്മുട്ടിൽ രണ്ടാംസ്ഥാനവും ഗ്രൂപ്പ് ഡാൻസിലും പവർപോയിന്റ് പ്രസന്റേഷനിലും തിരുവാതിരയിലും മൂന്നാംസ്ഥാനവും കരസ്ഥമാക്കി വിദ്യാർഥികൾ കരുത്തുകാട്ടി.
ഈയിനങ്ങളിലെല്ലാം എ ഗ്രേഡും സ്വന്തമാക്കി. കൂടാതെ വിവിധ കാറ്റഗറികളിലും കോമണ്‍ വിഭാഗത്തിലുമായി നിരവധി എ ഗ്രേഡുകൾ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വിദ്യാർഥികളുടെ നിരന്തരമായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഈ വിജയങ്ങൾക്ക് കരുത്തായതെന്നും വിജയത്തിലേക്ക് നയിച്ച അധ്യാപകരുടെയും പരിശീലകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും അഭിനന്ദനാർഹമാണെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
Tags : Palakkad St. Raphaels Cathedral School Nattuvishesham DistrictNews