ഉക്കടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്.
കോയമ്പത്തൂർ: ഉക്കടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലാ റെയ്ന സ്ട്രൈക്കേഴ്സ് ലീഗ്' കാരംസ് ടൂർണമെന്റ് സമാപിച്ചു. സമാപന ചടങ്ങിൽ ഇടവക വികാരി ഫാ. വർഗീസ് പുത്തനങ്ങാടി സന്നിഹിതനായിരുന്നു. ഹോളി ഫാമിലി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ഡെയ്സി മരിയ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ് മരിയ, കൈക്കാരന്മാരായ സി.ജെ. ജോഫി, എം.വി. പോൾസൺ , പവിഴം ജ്വല്ലറി ഉടമ സി.സി. സണ്ണി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഉക്കടം, രാമനാഥപുരം, കുനിയമുത്തൂർ, ഗാന്ധിപുരം, കൗണ്ടപാളയം, ഇടയാർപാളയം, സായിബാബ കോളനി, മേട്ടുപാളയം, അന്നൂർ തുടങ്ങിയ വിവിധ ഇടവകകളിൽ നിന്നുള്ള കായികതാരങ്ങൾ ടൂർണമെന്റിൽ മാറ്റുരച്ചു. അണ്ടർ- 18 വിഭാഗത്തിൽ ഗാന്ധിപുരം ഇടവക ഒന്നാംസ്ഥാനം നേടി. രണ്ടുംമൂന്നും സ്ഥാനങ്ങൾ ഉക്കടം സ്വന്തമാക്കി.
അണ്ടർ- 30 വിഭാഗത്തിൽ ഉക്കടം ഇടവക ഒന്നും ഗാന്ധിപുരം രണ്ടും രാമനാഥപുരം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 30 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സായിബാബ കോളനി ഇടവകയ്ക്കാണ് ഒന്നാം സ്ഥാനം. ഇടയാർപാളയം ഇടവക രണ്ടും ഗാന്ധിപുരം ഇടവക മൂന്നാംസ്ഥാനവും നേടി. ചാന്പ്യൻഷിപ്പിൽ ഗാന്ധിപുരവും ഉക്കടവും ഓവറോൾ കിരീടം നേടി. ഇടയാർപാളയം രണ്ടും മേട്ടുപ്പാളയം മൂന്നും സ്ഥാനങ്ങളിലെത്തി.
Tags : La Reina Strikers League' Nattuvishesham DistrictNews