പാലാവയൽ സെന്റ് ജോൺസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഗ്രാന്റ് വിക്ടറി ഡേ ആഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു പ്രസംഗിക
പാലാവയൽ: സെന്റ് ജോൺസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിക്ടോറ 2026 ഗ്രാന്റ് വിക്ടറി ഡേ ആഘോഷം സംഘടിപ്പിച്ചു:
കല, കായിക, ശാസ്ത്ര മേഖലകളില്‍ നേട്ടങ്ങൾ കൈവരിച്ച വിദ്യാര്‍ഥികളെ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. പാലാവയൽ പാരിഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജോയ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മണിക്കത്താഴെ അനുഗ്രഹ പ്രഭാഷണം നടത്തി. കായികാധ്യാപകന് നിധിന് ജോസഫിനെയും നീന്തല്‍ പരിശീലകന് ബിജു മാത്തശേരിയെയും ആദരിച്ചു.
Tags : Celebrated Nattuvishesham DistrictNews