അത്ലറ്റിക്സ് മീറ്റ് അസോ. ജില്ലാ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കോഴിക്കോട് ജില്ലാ അത്ലിറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച ജില്ലാ മിനി പ്രമോഷന് അത്ലിറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ കട്ടിപ്പാറ നസ്രത്ത് എല്‍പി ആന്ഡ്യുപി സ്കൂളും ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്കൂളും മുന്നില്‍. 50 വീതം പോയിന്റുകളാണ് ഇരു സ്കൂളുകള്‍ക്കുമുള്ളത്. പ്രസ്റ്റീജ് പബ്ളിക് സ്കൂള്‍ (42 പോയിന്റ്), കല്ലനോട് സെന്റ് മേരിസ് സ്പോര്‍ട്സ് അക്കാദമി (39 പോയിന്റ്) എന്നിവ തൊട്ടുപിന്നിലുണ്ട്. മത്സരം ഇന്ന് സമാപിക്കും. ഏഴുമുതല്‍ 13 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം. സ്കൂളുകള്‍, ക്ലബുകള്‍ എന്നിവയെ പ്രതിനിധീകരിച്ചാണ് കുട്ടികള്‍ മത്സരിക്കുന്നത്. രണ്ടായിരത്തോളം കുട്ടികള്‍ മത്സരരംഗത്തുണ്ടെന്ന് അസോസിയേഷന് വൈസ് പ്രസിഡന്റ് നോബിള്‍ കുര്യാക്കോസ് പറഞ്ഞു.
കോഴിക്കോട് ജില്ലാ അത്ലിറ്റിക് അസോസിയേഷന് പ്രസിഡന്റ് മഹ്റൂഫ് മണലൊടി മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. നോബിള്‍ കുര്യാക്കോസ്, മെഡിക്കല്‍ കോളജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തലവന്‍ കെ.പി. ഹബീബ് റഹ്മാന്, സംസ്ഥാന അത്ലിറ്റിക് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം പ്യാരിന്‍ അബ്രഹാം, പി. ഷഫീഖ്, അബിമോന്‍ മാത്യു, പി.ടി. അബ്ദുള്‍ അസീസ്, വിനോദ് ജോസ്, പി. മുഹമ്മദ് ഹസന്, വി.കെ. സാബിറ,
അത്ലിറ്റിക് അസോസിയേഷന് ജില്ലാ ട്രഷററും മുന്‍ ഇന്റര്‍നാഷണല്‍ അത്ലിറ്റുമായ ഇബ്രാഹിം ചീനിക്ക എന്നിവര്‍ പ്രസംഗിച്ചു.