കട്ടിപ്പാറ: കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയൊഴിഞ്ഞതോട്ടം ആറ്റുസ്ഥലത്ത് കല്ലുവീട്ടിൽ മുഹമ്മദിന്റെ കൃഷിയിടത്തിൽ നാശം വിതച്ച ഏകദേശം 40 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ എം. പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി വെടിവെച്ചുകൊന്നത്.
വനമേഖലകളിൽനിന്ന് ഭക്ഷണം തേടി കാട്ടുപന്നികൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് കർഷകർക്ക് വലിയ ഭീഷണിയായി മാറുകയാണ്. ഇടവിള കൃഷികൾ ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്.കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ കർഷകരുടെ കൃഷി സംരക്ഷിക്കുന്നതിനും വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് അംഗം നസീമ അസീസ് ആവശ്യപ്പെട്ടു.
Tags : shot dead. Nttuvishesham Districtnews