റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം വി.പി. സജീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു.
കോലഞ്ചേരി: കോലഞ്ചേരിയിൽ 24 മുതൽ 28 വരെ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വി.പി. സജീന്ദ്രൻ എംഎൽഎ പ്രകാശനം നിർവഹിച്ചു.
കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ. പി. കുഞ്ഞ് മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, ആർഡിഡി ബിയാട്രിസ് മരിയ, കോലഞ്ചേരി എഇഒ പി.ആർ. മേഖല, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് മാനേജർ മാത്യു പി. പോൾ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.
നോർത്ത് പറവൂർ ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി പവിത്ര എം. വിമലാണ് ഈ വർഷത്തെ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ തയാറാക്കിയത്. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസാണ് കലോത്സവത്തിന്റെ പ്രധാന വേദി.14 ഉപജില്ലകളിൽ നിന്നായി 5000 ത്തോളം മത്സരാർഥികൾ പങ്കെടുക്കും.