x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​രാ​ക്കുടു​ക്കു​ക​ൾ അ​ഴി​ഞ്ഞി​ല്ല

വെബ്ഡെസ്ക്
Published: November 17, 2026 06:54 AM IST | Updated: November 17, 2026 06:54 AM IST

മ​ണ്ണാം​പ​റ​മ്പി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി കാ​ടു​മൂ​ടി​യ നി​ല​യി​ൽ.

വ​ട​ക്ക​ഞ്ചേ​രി: പൊ​ന്ത​ക്കാ​ട് മൂ​ടി​യ ഈ ​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​ചെ​ന്നാ​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് എ​ട്ടു​കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വ​ലി​യ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ കാ​ണാം.

സം​സ്ഥാ​ന​ത്തെ ഏ​ക സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി കോ​ള​ജി​നും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും പ​ട്ടി​ക​ജാ​തി- വ​ർ​ഗ വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത സം​ര​ഭ​മാ​യ ഗ​വ. ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണി​ത്.

ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ക​മ്യൂ​ണി​റ്റി കോ​ള​ജ് ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മി​ല്ല. സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ ഊ​രാ​കു​ടു​ക്കു​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ മാ​റാ​ൻ ത​ട​സ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബി​ല്ലു​ക​ൾ അ​ട​ക്കാ​നാ​കാ​തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്്ഷ​നും ഇ​പ്പോ​ൾ വി​ച്ഛേ​ദി​ച്ചു. പൊ​ന്ത​ക്കാ​ടാ​യി മാ​റി​യ കെ​ട്ടി​ട​ത്തി​നു​ചു​റ്റും കു​റു​ക്ക​ൻ​പ​ട​യും പ​ന്നി​ക്കൂ​ട്ട​ങ്ങ​ളു​മാ​ണ്. ഇ​ത് സ​മീ​പ വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ​നി​ന്ന് ര​ണ്ടു​കി​ലോ​മീ​റ്റ​ർ മാ​റി ക​ണ​ക്ക​ൻ​തു​രു​ത്തി റോ​ഡി​ൽ മ​ണ്ണാം​പ​റ​മ്പി​ലാ​ണ് റ​വ​ന്യു വ​കു​പ്പ് കൈ​മാ​റി​യ മു​ക്കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്ത് ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

2025 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ഖ്യാ​പ​നം. 2018 ജൂ​ണി​ൽ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി ഏ​ഴ് വ​ർ​ഷ​മെ​ടു​ത്തു കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രാ​ൻ.

Tags : The Gordian knots Nattuvishesham DistrictNews

Recent News

Corehub Up