x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി; നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി

വെബ്ഡെസ്ക്
Published: November 17, 2026 07:23 AM IST | Updated: November 17, 2026 07:23 AM IST

ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ട്ടി പൊ​തു​മ​രാ​മ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്തെ അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൊ​ളി​ച്ചു​നീ​ക്കു​ന്നു.

ഇ​രി​ട്ടി: പാ​ത​യോ​ര​ങ്ങ​ൾ കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ർ​മി​ച്ച് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി. മി​ൽ​മ ബൂ​ത്തി​ന് സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു ഷെ​ഡ് പൊ​ളി​ച്ചു​നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ​രി​കി​ൽ നി​ർ​മി​ച്ച മ​റ്റ് ഷെ​ഡു​ക​ളും ഘ​ട്ടം​ഘ​ട്ട​മാ​യി പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്‌​സ് വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി. ​പ്ര​ശാ​ന്ത്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​ധി​ൻ ല​ക്ഷ്മ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ രേ​ഷ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മീ​പം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് നി​ർ​മി​ച്ച ന​ട​പ്പാ​ത​യും ഇ​രി​പ്പി​ട​വും കാ​ടു​ക​യ​റി ന​ശി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ഇ​വി​ടെ​യും ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മീ​പ​ത്തും പാ​ല​ത്തി​ന് മു​ക​ളി​ലു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി. ​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ത​ല​ശേ​രി-​വ​ള​വു​പാ​റ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ വ​ലി​യ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​തു പ്ര​കാ​രം വ​ള​വും തി​രി​വും കു​റ​ക്കു​ന്ന​തി​ന്ചി​ല​യി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ ഭാ​ഗം ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ലി​യ തോ​തി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ കൈ​യേ​റി ഷെ​ഡു​ക​ൾ നി​ർ​മി​ച്ചു​ള്ള വ്യാ​പാ​ര​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Tags : Action against encroachments Nattuvishesham DistrictNews

Recent News

Corehub Up