പ്രതീകാത്മക ചിത്രം
എടക്കര: മൂത്തേടം കാരപ്പുറം സ്വദേശിയുടെ മാരുതി സിഫ്റ്റ് കാര്‍ വില്പന നടത്താമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കാര്‍ കൊണ്ടുപോവുകയും പണമോ കാറോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതിയെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു.
അര്ഷദ്ബാബുവിനെയാണ് (30) വിചാരണ നടപടികള്‍ക്ക് വിധേയനാകാതെ ഒളിവില്‍ കഴിഞ്ഞു വരവെ എടക്കര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Nattuvishesham Local News Fraud case arrested