ചേലക്കര വെട്ടിക്കാട്ടിരിയിൽ സ്വകാര്യ ബസ് പാടത്തേക്ക് ചെരിഞ്ഞ നിലയിൽ.
ചേലക്കര: സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വെട്ടിക്കാട്ടിരി കഫേ മക്കാനിക്കു സമീപം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
ചെറുതുരുത്തിയിൽനിന്നു തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബിൻസി എന്ന സ്വകാര്യ ബസിലേക്ക്, എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ആംബുലൻസ് അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ശക്തമായ ഇടിയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് സമീപത്തെ പാടത്തേക്ക് ചെരിഞ്ഞെങ്കിലും തെങ്ങുകളിൽ തടഞ്ഞുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ നിരവധി യാത്രക്കാർക്ക് നിസാരപരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Tags : collide NattuVishasham DistrictNews