ഓണചന്ത സനീഷ്കുമാർ ജോസഫ് എം എൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: നാദവൃന്ദയുടെ നേതൃത്വത്തിൽ കെഎംആർഎയുടെയും എസ്എൻഡി പി യോഗം ചാലക്കുടി യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 23ന് ചാലക്കുടിയിൽ എസ്.എൻ.ജി ഹാളിൽ "ചിങ്ങനിലാവിൽ ഒന്നിച്ചോണം - 2026" എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടി നടക്കും.
രാവിലെ 9.30 മുതൽ അഖില കേരള തലത്തിൽ വയലാർ - ദേവരാജൻ ഗാനാലാപന മത്സരം നടക്കും. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 7,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ എന്നിവയും കൂടാതെ വിജയികൾക്ക് മെമന്റോകളും സമ്മാനിക്കും.
വൈകീട്ട് നടക്കുന്ന പ്രധാന ഓണാഘോഷപരിപാടി സനീഷ്കുമാർ ജോസഫ് എം എൽഎ ഉദ്ഘാനം ചെയ്യും. ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ സമ്മാനദാനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ ആലിസ് ഷിബു മുഖ്യാതിഥിയായിരിക്കും. പ്രോഗ്രാം ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഗാനമേള, കഥക്, തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
പ്രോഗ്രാം ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ, അഡ്വ. എം.എൻ. അഖിലേശൻ, ജനറൽ കൺവീനർ വിവേക് വാസുദേവൻ, പി. പത്മനാഭൻ, കെ.കെ. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Moonlight of Chingam NattuVishasham DistrictNews