x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭട്ട് റോഡിൽ മീ​ന്‍ ലോ​റി മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 21, 2026 01:53 AM IST | Updated: August 21, 2026 01:53 AM IST

ബിച്ചിൽ മീൻ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ നിലയിൽ.

കോ​ഴി​ക്കോ​ട്: പു​തി​യാ​പ്പ തീ​ര​ദേ​ശ പാ​ത​യി​ലെ ഭ​ട്ട് റോ​ഡി​ല്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജി​ന് സ​മീ​പം മീ​ന്‍ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം.

ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ലേ​ക്ക് ഐ​സ് ക​യ​റ്റാ​ന്‍ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ല്‍ ത​ട്ടി​യാ​ണ് ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മീ​ന്‍ പെ​ട്ടി​ക​ളും ഐ​സു​ക​ളും റോ​ഡി​ലേ​ക്ക് ചി​ത​റി​വീ​ണു.
ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും പൊ​ലി​സും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

Tags : Nattuvishesham Local News Fish lorry Bhat Road

Recent News

Corehub Up