x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍​ഡി​ൽ പോ​ക്ക​റ്റ​ടി: ഫോ​ണും 17,000 രൂ​പ​യും ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: August 21, 2026 01:46 AM IST | Updated: August 21, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി സ്‌​റ്റാ​ന്‍​ഡി​ൽ ബ​സി​ൽ ക​യ​റു​ന്ന തി​ര​ക്കി​നി​ടെ വ്യാ​പ​ക പോ​ക്ക​റ്റ​ടി. ഇ​ന്ന​ലെ രാ​ത്രി 8.45 നാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ​ക്കാ​ണ് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ന​ഷ്‌​ട​മാ​യ​ത്.
ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ 17,000 രൂ​പ​യും എ​ടി​എം കാ​ർ​ഡു​ക​ളും മ​റ്റു​രേ​ഖ​ക​ളും ന​ഷ്‌​ട​മാ​യി. മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ​ഫോ​ൺ ന​ഷ്‌​ട​മാ​യി. പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ടൗ​ൺ ടു ​ടൗ​ൺ ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് പോ​ക്ക​റ്റ​ടി ന​ട​ന്ന​ത്. ഈ ​റൂ​ട്ടി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ബ​സ് സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട വ​ൻ തി​ര​ക്കാ​ണ് പോ​ക്ക​റ്റ​ടി​ക്ക് വ​ഴി​വ​ച്ച​തെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ബ​സ് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക പോ​ക്ക​റ്റ​ടി ന​ട​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു.

Tags : Pickpocketing NattuVishasham DistrictNews

Recent News

Corehub Up