x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ല്‍ ന​മ്പ്യാ​ര്‍​കു​ന്ന് ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: August 21, 2026 02:40 AM IST | Updated: August 21, 2026 02:40 AM IST

ന​മ്പ്യാ​ര്‍​കു​ന്ന് ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ന​മ്പ്യാ​ര്‍​കു​ന്നി​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​രം കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​കു​ന്നു. വി​ദ്യാ​ല​യ​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​മാ​ണ് പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ കാ​ടു​ക​യ​റി മൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ഈ ​സ്ഥി​തി വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കും ഇ​ഴ​ജ​ന്തു​ക്ക​ള്‍​ക്കും താ​വ​ള​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. ന​മ്പ്യാ​ര്‍​കു​ന്ന് പ്ര​ദേ​ശ​ത്ത് ക​ടു​വ, പു​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​ണ്. വ​ന്യ​ജീ​വി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കാ​ടു​പി​ടി​ച്ച പ്ര​ദേ​ശം കൂ​ടു​ത​ല്‍ ഭീ​ഷ​ണി​യാ​കു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​യും ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം ര​ണ്ടേ​ക്ക​റോ​ളം പ്ര​ദേ​ശ​മാ​ണ് കാ​ടു​ക​യ​റി മൂ​ടി​യി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കി ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News wild animal

Recent News

Corehub Up