പ്രതീകാത്മക ചിത്രം
കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് മൂലയില്‍ ജോസ് വെടിവച്ചുകൊന്നത്. പഞ്ചായത്തിന്റെ ഷൂട്ടര്‍ പാനലിലെ അംഗമാണ് ഇദ്ദേഹം.
പഞ്ചായത്തിലെ പല വാര്‍ഡുകളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. വലിയതോതില്‍ കൃഷി നശിപ്പിക്കുകയും മറ്റ് ദുരിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് കാട്ടുപന്നിവേട്ടയ്ക്കായി സ്പെഷല്‍ ഡ്രൈവ് നേരത്തെ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഇന്നലെ രാവിലെയാണ് വേട്ടാമ്പാറയില്‍ കൃഷിയിടത്തിൽ കാട്ടുപന്നിയെ കണ്ടെത്തുകയും വകവരുത്തുകയും ചെയ്തത്. പിന്നീട് കുഴിച്ചുമൂടുകയും ചെയ്തു. കാട്ടുപന്നിശല്യം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോര്‍ജ് പറഞ്ഞു.
Tags : shot dead. NattuVishasham DistrictNews