എംസി റോഡിൽ പായിപ്ര കവലയിലെ ഗതാഗതക്കുരുക്ക്.
മൂവാറ്റുപുഴ: എംസി റോഡിലെ പായിപ്ര കവലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം വ്യാപാരികളും പൊതുജനങ്ങളും വിദ്യാര്‍ഥികളും വലയുന്നു. ഓണം സീസണ് ആരംഭിച്ചതോടെ കവലയിലെ ഗതാഗത തടസം കിലോമീറ്ററുകളോളം നീളുന്ന അവസ്ഥയിലാണ്.
സ്കൂള്‍-കോളജ് സമയങ്ങളിലടക്കം അനുഭവപ്പെടുന്ന കടുത്ത യാത്രാതടസം വിദ്യാര്‍ഥികളുടെ പഠനത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പായിപ്ര കവലയില്‍ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.