പ്രതീകാത്മക ചിത്രം
പാലക്കാട്: വ്യാപാരമേഖലയിൽ സംരംഭകർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനായി ബിഎൻഐ പാലക്കാട് സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷൻ ഇന്നാരംഭിക്കും.
ഇന്ദിരാഗാന്ധി സറ്റേഡിയത്തിൽ നടക്കുന്ന പ്രദർശനവില്പനമേളയിൽ വിവിധ മേഖലകളിൽനിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഒരേ കുടക്കീഴിൽ അവതരിപ്പിക്കും.
സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനും പുതിയ വിപണികൾ കണ്ടെത്താനും ബിസിനസ് ബന്ധങ്ങൾ വിപുലീകരിക്കാനും മേള അവസരമൊരുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് മേള. പ്രദർശനത്തിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാസന്ധ്യയും സംഘടിപ്പിക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമായി ആർക്കും പാടാം, ചിത്രരചന, ഡാൻസ്, വിവിധ ഗെയിമുകൾ, ലിറ്റിൽ കിംഗ്, ലിറ്റിൽ ക്വീൻ തുടങ്ങിയ മത്സരങ്ങളും നടക്കും. ജില്ലയിൽ ആദ്യമായാണ് ബിഎൻഐയുടെ നേതൃത്വത്തിൽ ഇത്തരമൊരു പ്രദർശനവില്പനമേള സംഘടിപ്പിക്കുന്നത്. സംരംഭകരെ ഒരുമിപ്പിച്ച് പുതിയ വിപണികളും ബിസിനസ് ബന്ധങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയാണ് മെഗാ എക്സിബിഷന്റെ ലക്ഷ്യമെന്നു സംഘാടകർ അറിയിച്ചു.
പാലക്കാടിന്റെ വ്യാപാരമേഖലയിൽ പുതിയ സാധ്യതകൾക്ക് വഴിയൊരുക്കാൻ മേള സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഉദ്ഘാടനചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സണ് പി. സ്മിതേഷ്, വ്യാപാരി വ്യവസായി ഓകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ, ബിഎൻഐ ഇന്ത്യ ഡിസ്ട്രിക്ട് ഡയറക്ടർ സന്തോഷ് രാധാകൃഷ്ണൻ എന്നിവർ അതിഥികളാകും.
പത്രസമ്മേളനത്തിൽ ബിഎൻഐ പാലക്കാട് എക്സ്ക്യൂട്ടീവ് ഡയറക്ടർ സി.പി. അബ്ദുൾ സലാം, ബിഎൻഐ ഇന്ത്യ ഫൗണ്ടേഷൻ അംബാസിഡർ നിഖിൽ കൊടിയത്തൂർ, അസ്ലി ലാൻഡ്മാർക്ക് ഡെവലപ്പേഴ്സ് എംഡി പ്രകാശ് ഗോവിന്ദ്, ഹെഗ്സ് ജോയിന്റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് എന്നിവരും പങ്കെടുത്തു.
Tags : Exhibition NattuVishasham DistrictNews