Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exhibition

Ernakulam

ല​ണ്ട​ന്‍ ബ്രി​ഡ്ജ് എ​ക്‌​സി​ബി​ഷ​ന്‍ എ​റ​ണാ​കു​ള​ത്ത് ഇ​ന്നു മു​ത​ല്‍

കൊ​ച്ചി: ല​ണ്ട​ന്‍റെ വി​സ്മ​യ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളു​ടെ ഭം​ഗി​യും കൊ​ച്ചി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ച് ഡി​ജെ അ​മ്യൂ​സ്‌​മെ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ല​ണ്ട​ന്‍ ബ്രി​ഡ്ജ് എ​ക്‌​സി​ബി​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍ മ​റൈ​ന്‍ ഡ്രൈ​വ് ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും മൂ​ന്ന് മു​ത​ല്‍ രാ​ത്രി 9.30 വ​രെ​യാ​ണ് എ​ക്‌​സി​ബി​ഷ​ന്‍. ലോ​ക പ്ര​ശ​സ്ത​മാ​യ ല​ണ്ട​ന്‍ ബ്രി​ഡ്ജി​ന്‍റെ മാ​തൃ​ക​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഭീ​മാ​കാ​ര പ്ര​വേ​ശ​ന ക​വാ​ട​വും യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളു​ടെ ശൈ​ലി​യി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ളു​മാ​ണ് എ​ക്‌​സി​ബി​ഷ​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍. വ​ര്‍​ണാ​ഭ​മാ​യ ലൈ​റ്റിം​ഗും അ​ല​ങ്കാ​ര​ങ്ങ​ളും കൊ​ണ്ട് സ​ജ്ജ​മാ​ക്കി​യ യൂ​റോ​പ്യ​ന്‍ സ്ട്രീ​റ്റ് സ്‌​റ്റൈ​ല്‍ വോ​ക്ക്‌​വേ കു​ടും​ബ​ങ്ങ​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും ഫോ​ട്ടോ​ഗ്രാ​ഫി പ്രേ​മി​ക​ള്‍​ക്കും മി​ക​ച്ച അ​നു​ഭ​വ​മാ​യി​രി​ക്കും.

വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി നി​ര​വ​ധി ക​ണ്‍​സ്യൂ​മ​ര്‍ സ്റ്റാ​ളു​ക​ള്‍, യൂ​റോ​പ്യ​ന്‍ ആ​ര്‍​ട്ട് മ്യൂ​സി​യം, ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ള്‍, വി​വി​ധ രു​ചി​ക​ള്‍ ഒ​രു​ക്കു​ന്ന ഫു​ഡ് കോ​ര്‍​ട്ട്, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് എ​ന്നി​വ എ​ക്‌​സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി.​ജെ. അ​മ്യൂ​സ്‌​മെ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ല​ണ്ട​ന്‍ ബ്രി​ഡ്ജ് എ​ക്‌​സി​ബി​ഷ​ന്‍ മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൗ​ണ്‍​സി​ല​ര്‍ അ​ഗ​സ്റ്റി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (ടൈ​സ​ണ്‍) ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും ഡി.​ജെ. അ​മ്യൂ​സ്‌​മെ​ന്‍റ്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​എ​സ്. ബെ​ന്നി, ക്യാ​മ്പ് മാ​നേ​ജ​ര്‍ ജോ​ര്‍​ജ് വി​ല്യം​സ്, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഖി​ല്‍ കെ.​മോ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Business

ഹോ​ട്ട​ല്‍​ടെ​ക് കേ​ര​ള പ്ര​ദ​ര്‍​ശ​നം കൊ​ച്ചി​യി​ല്‍ 15 മു​ത​ല്‍

കൊ​​​​ച്ചി: ഹോ​​​​ട്ട​​​​ല്‍​സ്, റി​​​​സോ​​​​ര്‍​ട്ട്‌​​​​സ്, റ​​​​സ്റ്റ​​​​റ​​​​ന്‍റ്സ്, കേ​​​​റ്റ​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും സേ​​​​വ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ല്‍​ടെ​​​​ക് കേ​​​​ര​​​​ള പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ 16-ാം പ​​​​തി​​​​പ്പ് 15, 16, 17 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ലെ ഗോ​​​​കു​​​​ലം ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, ചേ​​​​രു​​​​വ​​​​ക​​​​ള്‍, ഹോ​​​​ട്ട​​​​ല്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ലി​​​​ന​​​​ന്‍ ആ​​​​ന്‍​ഡ് ഫ​​​​ര്‍​ണി​​​​ഷിം​​​​ഗ്, ഹോ​​​​ട്ട​​​​ല്‍​വെ​​​​യ​​​​ര്‍, ടേ​​​​ബി​​​ള്‍​വെ​​​​യ​​​​ര്‍, വാ​​​​ണി​​​​ജ്യ അ​​​​ടു​​​​ക്ക​​​​ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​മാ​​​​യി 50ലേ​​​​റെ പ്ര​​​​ദ​​​​ര്‍​ശ​​​​ക​​​​ര്‍ ഹോ​​​​ട്ട​​​​ല്‍​ടെ​​​​ക്കി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ ക്രൂ​​​​സ് എ​​​​ക്‌​​​​സ്‌​​​​പോ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍ ജോ​​​​സ​​​​ഫ് കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള ടൂ​​​​റി​​​​സം, അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് അ​​​​പ്രൂ​​​​വ്ഡ് ആ​​​​ന്‍​ഡ് ക്ലാ​​​​സി​​​​ഫൈ​​​​സ് ഹോ​​​​ട്ട​​​​ല്‍​സ് ഓ​​​​ഫ് കേ​​​​ര​​​​ള (എ​​​​എ​​​​സി​​​​എ​​​​ച്ച്‌​​​​കെ), കേ​​​​ര​​​​ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ ഹൗ​​​​സ്‌​​​​കീ​​​​പ്പേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​പി​​​​എ​​​​ച്ച്എ), ദി ​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി പ​​​​ര്‍​ച്ചേ​​​​സ് മാ​​​​നേ​​​​ജേ​​​​ഴ്‌​​​​സ് ഫോ​​​​റം (എ​​​​ച്ച്പി​​​​എം​​​​എ​​​​ഫ്) കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍, സൗ​​​​ത്ത് ഇ​​​​ന്ത്യ ഷെ​​​​ഫ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍(​​​​സി​​​​ക) കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍, ചീ​​​​ഫ് എ​​​​ന്‍​ജി​​​​നി​​​​യേ​​​​ഴ്‌​​​​സ് ഫോ​​​​റം എ​​​​ന്നീ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഹൗ​​​​സ്‌​​​​കീ​​​​പ്പേ​​​​ഴ്‌​​​​സ് ച​​​​ല​​​​ഞ്ചി​​​​ന്‍റെ ഏ​​​​ഴാ​​​​മ​​​​ത് പ​​​​തി​​​​പ്പും കോ​​​​ഫി ബോ​​​​ര്‍​ഡ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ഞ്ച​​​​ദി​​​​ന ബ​​​​റി​​​​സ്റ്റ വ​​​​ര്‍​ക്ക്ഷോ​​​​പ്പും പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ണ്ടാ​​​​കും.

വി​​​​വി​​​​ധ ഹോ​​​​ട്ട​​​​ല്‍ ജോ​​​​ലി​​​​ക​​​​ള്‍ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍ അ​​​​ത​​​​ത് യൂ​​​​ണി​​​​ഫോ​​​​മ​​​​ണി​​​​ഞ്ഞ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഫാ​​​​ഷ​​​​ന്‍ ഷോ​​​​യും ഇ​​​​ത്ത​​​​വ​​​​ണ അ​​​​ര​​​​ങ്ങേ​​​​റു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

District News

ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്രോ​ജ​ക്ട് പ്ര​ദ​ർ​ശ​ന​വും ഓ​പ്പ​ൺ ഹൗ​സും

ചെ​റു​തോ​ണി: ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്രോ​ജ​ക്ട് പ്ര​ദ​ർ​ശ​ന​വും ഓ​പ്പ​ൺ ഹൗ​സും ന​ട​ത്തി. ഇ​ല​ക്‌ട്രോണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘എ​ക്സൈ​റ്റ് 26’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ടെ​ക്നി​ക്ക​ൽ പ്ര​ദ​ർ​ശ​നം പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബൈ​ജു ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​മ​ഞ്ജു മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ക്നി​ക്ക​ൽ പ്രോ​ജ​ക്ട് പ്ര​ദ​ർ​ശ​ന​ത്തി​ൽ എ​സ് 6, എ​സ് 8, ബി ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള 40 ന​വീ​ന പ്രോ​ജ​ക്ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

മാ​യം ക​ല​ർ​ന്ന പാ​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തും പാ​ലി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന മി​ൽ​ക്ക് അ​ഡ​ൾ​ട്ട​റേ​ഷ​ൻ ഡി​റ്റ​ക്ട​ർ, ഇ​ടു​ക്കി പോ​ലു​ള്ള മ​ല​നി​ര​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ൻ മ​ണ്ണി​ലെ ജ​ലാം​ശം വ​ർ​ധി​ക്കു​മ്പോ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ലാ​ൻ​ഡ് സ്ലൈ​ഡ് ഡി​റ്റ​ക്ട​ർ, ക​മു​കി​ൽ ക​യ​റാ​തെ ത​ന്നെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്ക പ​റി​ക്കാ​ൻ ക​ഴി​യു​ന്ന റോ​ബോ​ട്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ന​വീ​ന ആ​ശ​യ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ഓ​പ്പ​ൺ ഹൗ​സും നെ​ക്സോ​റ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗെ​യിം സോ​ണും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യി​രു​ന്നു. എ​ക്സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി "അ​തി​രു​ക​ൾ​ക്ക​പ്പു​റം' എ​ന്ന ടെ​ക്നി​ക്ക​ൽ ടോ​ക്ക് സീ​രീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ക്വാ​ൽ​കോം ടെ​ക്നോ​ള​ജീ​സ് യു​കെ ബി​സി​ന​സ് വി​ദ​ഗ്ധ​ൻ ഡോ. ​കെ.​ആ​ർ. ഹി​ര​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സൈ​റ്റ്-26 സ്റ്റാ​ഫ് കോ-ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്. ദീ​പ, ഡോ. ​ഹ​രി, ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, ഡോ. ​ഷെ​രീ​ഫ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, എ​ക്സൈ​റ്റ്- 26 കോ​-ഓ​ർ​ഡി​നേ​റ്റ​ർ തി​മോ​ത്തി ഷി​ബു, അ​ര​വി​ന്ദ്, അ​വ​ന്തി​ക വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Business

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സ് ക​ണ്ണൂ​ർ ഷോ​റൂ​മി​ൽ ആ​നി​വേ​ഴ്സ​റി എ​ക്സി​ബി​ഷ​ൻ

ക​​​ണ്ണൂ​​​ർ: റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് ക​​​ണ്ണൂ​​​ർ ഷോ​​​റൂ​​​മി​​​ന്‍റെ ഒ​​​ന്നാം​​​വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വ​​​ന്പ​​​ൻ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ക്സി​​​ബി​​​ഷ​​​ൻ ആ​​​ൻ​​​ഡ് സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. 31 വ​​​രെ​​​യാ​​​ണ് എ​​​ക്സി​​​ബി​​​ഷ​​​ൻ.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഡ​​​യ​​​മ​​​ണ്ട് പ​​​ർ​​​ച്ചേ​​​സി​​​നോ​​​ടൊ​​​പ്പം ര​​​ണ്ടു ഗോ​​​ൾ​​​ഡ് കോ​​​യി​​​നു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി നേ​​​ടാം. ഓ​​​രോ കാ​​​ര​​​റ്റ് ഡ​​​യ​​​മ​​​ണ്ട് പ​​​ർ​​​ച്ചേ​​​സി​​​നും 15,000 രൂ​​​പ​​​യു​​​ടെ ഫ്ളാ​​​റ്റ് ഡി​​​സ്കൗ​​​ണ്ട്, പ​​​ഴ​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നൂ​​​റു​​​ശ​​​ത​​​മാ​​​നം എ​​​ക്സ്ചേ​​​ഞ്ച് വാ​​​ല്യൂ തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. വാ​​​ങ്ങു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു ലൈ​​​ഫ് ടൈം ​​​ഫ്രീ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സു​​​മു​​​ണ്ട്. ഡ​​​യ​​​മ​​​ണ്ട് ക്ലാ​​​രി​​​റ്റി സൗ​​​ജ​​​ന്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

വി​​​വാ​​​ഹ പ​​​ർ​​​ച്ചേ​​​സു​​​കാ​​​ർ​​​ക്കു ഹോ​​​ൾ​​​സെ​​​യി​​​ൽ വി​​​ല​​​യി​​​ൽ ലൈ​​​റ്റ്‌​​​വെ​​​യ്റ്റ് ബ്രൈ​​​ഡ​​​ൽ ക​​​ള​​​ക്‌​​​ഷ​​​നും ല​​​ഭ്യ​​​മാ​​​ണ്. 14, 18 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ക​​​ള​​​ക്‌​​​ഷ​​​നും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 811290 9090.

District News

ക്വാ​ണ്ടം എ​ക്സി​ബി​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും

മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്വാ​ണ്ടം സെ​ഞ്ച്വ​റി പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്നു വൈ​കീ​ട്ട് മൂ​ന്നു വ​രെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം. ക്വാ​ണ്ടം പൂ​ച്ച​യെ പ്ര​തീ​ക​മാ​ക്കി ആ​റു ദി​വ​സ​മാ​യി കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​യി​രു​ന്നു.

ഗാ​സ​യു​ടെ ദു​രി​താ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്ന അ​വ​സാ​ന​ത്തെ ആ​കാ​ശം: മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ നി​ല​വി​ളി​ക​ൾ ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം പ്ര​ഫ. ഡോ. ​എ​സ്.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ ക്വാ​ണ്ടം പ്ര​ദ​ർ​ശ​ന വേ​ദി​യി​ലെ​ത്തി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടു. ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ക്വാ​ണ്ടം ജ​ൻ​മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ലൂ​ക്ക സ​യ​ൻ​സ് പോ​ർ​ട്ട​ലു​മാ​ണ് ക്വാ​ണ്ടം സെ​ഞ്ച്വ​റി പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സൈ​നു​ൽ ആ​ബി​ദ് കോ​ട്ട ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​ഖ്യാ​ത ശാ​സ്ത്ര​ജ്ഞ​നാ​യ ഷ്യോ​ഡിം​ഗ​റു​ടെ ചി​ന്താ​പ​രീ​ക്ഷ​ണ​ത്തി​ലെ പൂ​ച്ച​യാ​ണ് എ​ക്സി​ബി​ഷ​നി​ലെ താ​രം. വി​വി​ധ കോ​ള​ജു​ക​ളി​ൽനി​ന്നു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച 100 ശാ​സ്ത്ര​വി​ദ്യാ​ർ​ഥി​ക​ൾ ഓ​രോ എ​ക്സി​ബി​റ്റു​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ദ​ർ​ശ​ന​ഹാ​ളി​ലു​ണ്ട്. പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ഒ​ഴി​വു​ള്ള സ്ലോ​ട്ടു​ക​ളി​ലേ​ക്ക് ഇ​ന്നുകൂ​ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 50 രൂ​പ​യാ​ണ് ഫീ​സ്.

Kerala

ആഗോള കടല്‍പ്പായല്‍ ഉച്ചകോടിയും പ്രദര്‍ശനവും

കൊ​​​ച്ചി: ക​​​ട​​​ല്‍പ്പാ​​​യ​​​ല്‍ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഗ​​​മ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഏ​​​ഴാ​​​മ​​​ത് ഇ​​​ന്ത്യ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ക​​​ട​​​ല്‍പ്പാ​​​യ​​​ല്‍ ഉ​​​ച്ച​​​കോ​​​ടി​​​യും പ്ര​​​ദ​​​ര്‍ശ​​​ന​​​വും നാ​​​ളെ ആ​​​രം​​​ഭി​​​ക്കും.

കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ (സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ) രാ​​​വി​​​ലെ 9.30ന് കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍ജ് കു​​​ര്യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, ഓ​​​സ്‌​​​ട്രേ​​​ലി​​​യ, ഫ്രാ​​​ന്‍സ്, സ്‌​​​കോ​​​ട്‌ല​​​ന്‍ഡ്, അ​​​യ​​​ര്‍ല​​​ന്‍ഡ്, മാ​​​ലി​​​ദ്വീ​​​പ്, ഇ​​​ന്തോ​​​നേ​​​ഷ്യ, ശ്രീ​​​ല​​​ങ്ക, ടാ​​​ന്‍സാ​​​നി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ട​​​ല്‍പാ​​​യ​​​ലി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക, പോ​​​ഷ​​​കാ​​​ഹാ​​​ര, പാ​​​രി​​​സ്ഥി​​​തി​​​ക സാ​​​ധ്യ​​​ത​​​ക​​​ള്‍ പ​​​ര്യ​​​വേ​​​ക്ഷ​​​ണം ചെ​​​യ്യാ​​​നാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ര്‍, ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, നി​​​ക്ഷേ​​​പ​​​ക​​​ര്‍, സം​​​രം​​​ഭ​​​ക​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

District News

വി​മൂ സാം​ഗ്‌​വി​യു​ടെ വി​സ്പ​റിം​ഗ് ക്ലേ ​പ്ര​ദ​ര്‍​ശ​നം മ​ട്ടാ​ഞ്ചേ​രി​യി​ല്‍

കൊ​ച്ചി: ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളി​ല്‍ ക​ല​യു​ടെ വി​സ്മ​യ​ങ്ങ​ള്‍ പ്ര​തി​ഫ​ലി​പ്പി​ച്ച വി​മൂ സാം​ഗ്‌​വി​യു​ടെ മ​ണ്‍​പാ​ത്ര ശി​ല്പ​ങ്ങ​ളു​ടെ റെ​ട്രോ​സ്പെ​ക്ടീ​വ് പ്ര​ദ​ര്‍​ശ​നം നാ​ളെ മ​ട്ടാ​ഞ്ചേ​രി ഒ​ഇ​ഡി ഗാ​ല​റി​യി​ല്‍‌ ആ​രം​ഭി​ക്കും.


ഇ​ന്ത്യ​ൻ സ്റ്റു​ഡി​യോ പോ​ട്ട​റി പ്ര​സ്ഥാ​ന​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ അ​തി​കാ​യ​രി​ൽ ഒ​രാ​ളാ​യ വി​മൂ​വി​ന്‍റെ വി​സ്പ​റിംഗ് ക്ലേ ​എ​ന്ന ക​ലാ​സ​ഞ്ചാ​ര​മാ​ണ് പ്ര​കൃ​തി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു​ മാ​സം മ​ട്ടാ​ഞ്ചേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


മ​ൺ​പാ​ത്ര​ക​ല​യെ ത​ന​ത് ഇ​ന്ത്യ​ൻ ല​ളി​ത​ക​ല​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി​യ ആ​ദ്യ​കാ​ല ആ​ധു​നി​ക ക​ലാ​കാ​രി​ക​ളി​ൽ ഒ​രാ​ളാ​ണ് വി​മൂ സാം​ഗ്‌​വി. വി​മൂ​വി​ന്‍റെ അ​ഞ്ഞൂ​റോ​ളം വ​രു​ന്ന ക​ളി​മ​ണ്‍ ക​ലാ​സൃ​ഷ്ടി​ക​ളി​ല്‍ നി​ന്ന് ഡോ. ​ക്രി​സ്റ്റി​ന്‍ മൈ​ക്കി​ള്‍ ക്യൂ​റേ​റ്റ് ചെ​യ്ത സൃ​ഷ്ടി​ക​ളാ​ണ് മ​ട്ടാ​ഞ്ചേ​രി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11 മു​ത​ല്‍ ആ​റു​ വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.

District News

കെഇ കോ​ള​ജി​ൽ അ​പൂ​ർ​വ​ സ്റ്റാ​ന്പുകളുടെ പ്ര​ദ​ർ​ശ​നം

മാ​​ന്നാ​​നം: മാ​​ന്നാ​​നം കെ​ഇ കോ​​ള​ജി​​ൽ സു​​വോ​​ള​​ജി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജീ​​വ​​ജാ​​ല വൈ​​വി​​ധ്യം പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന അ​​പൂ​​ർ​​വ സ്റ്റാ​​ന്പു​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം ‘ഫി​​ലാ​​റ്റെ​​ലി​​യ’യും ​അ​​വ​​ബോ​​ധ സെ​​മി​​നാ​​റും ന​​ട​​ത്തി.


സു​​വോ​​ള​​ജി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മു​​ൻ മേ​​ധാ​​വി പ്ര​ഫ. ജോ​​ജോ ജോ​​സ​​ഫി​​ന്‍റെ ഈ ​​അ​​പൂ​​ർ​​വ സ്റ്റാ​ന്പ് ശേ​​ഖ​​ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ്ര​ന്ഥം ‘സോ​​ൾ ക​​ണ​​ക്‌​ഷ​​ന്‍റെ’ പ്ര​​കാ​​ശ​​ന​​വും കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ഐ​​സ​​ണ്‍ വി. ​​വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ നി​​ർ​​വ​​ഹി​​ച്ചു.


വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ റ​വ. ഡോ. ​​സി.​​എ​​സ്. സേ​​വ്യ​​ർ സി​എം​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ള​​ജ് ബ​​ർ​​സാ​​ർ ഫാ​. ​ബി​​ജു തെ​​ക്കേ​ക്കു​റ്റ്​, സു​​വോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഇ.​ജി. നി​​ഷാ മ​​രി​​യ, ബോ​​ട്ട​​ണി വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​ഫ. ഡോ. ​​മാ​​ത്യൂ​​സ് തെ​​ള്ളി, ഡോ. ​​സൗ​​മ്യ ദാ​​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Business

ഒപ്റ്റിക്കല്‍ അസോ. സംസ്ഥാനസമ്മേളനവും എക്സിബിഷനും

കൊ​​​ച്ചി: ഓ​​​ള്‍ കേ​​​ര​​​ള ഒ​​​പ്റ്റി​​​ക്ക​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര എ​​​ക്സി​​​ബി​​​ഷ​​​നും എ​​​ട്ട്, ഒ​​​മ്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്സ് ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

സ​​​മ്മേ​​​ള​​​നം ഒ​​​ന്പ​​​തി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു അ​​​പ്സ​​​ര മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ബോ​​​ച്ചെ ആ​​​ര്‍ എ​​​ക്സ്‌​​​ല​​​ന്‍സ് ക​​​മ്പ​​​നി ചെ​​​യ​​​ര്‍മാ​​​ന്‍ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.

 

Latest News

Corehub Up