ലണ്ടന്‍ ബ്രിഡ്ജ് എക്സിബിഷന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വിസ്മയ കാഴ്ചകളൊരുക്കി ഡിജെ അമ്യൂസ്മെന്റ്സ് അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് എക്സിബിഷന് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിച്ചു. മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വി.ആര്. സുധീര്‍, എറണാകുളം നോര്‍ത്ത് ഡിവിഷന് കൗണ്‍സിലര്‍ അഗസ്റ്റിന് സെബാസ്റ്റ്യന്‍, ഡിജെ അമ്യൂസ്മെന്റ്സ് എംഡി സി.കെ. ദിനേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയില്‍ ഒരുക്കിയ ഭീമാകാര പ്രവേശനകവാടവും യൂറോപ്യന്‍ നഗരങ്ങളുടെ ശൈലിയില്‍ രൂപകല്പന ചെയ്ത ദൃശ്യാവിഷ്കാരങ്ങളുമാണ് എക്സിബിഷന്റെ പ്രധാന ആകര്‍ഷണം. വര്‍ണാഭമായ ലൈറ്റിംഗും അലങ്കാരങ്ങളും കൊണ്ട് സജ്ജമാക്കിയ യൂറോപ്യന്‍ സ്ട്രീറ്റ് സ്റ്റൈല്‍ വോക്ക്വേ, വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുമായി നിരവധി കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, യൂറോപ്യന്‍ ആര്‍ട്ട് മ്യൂസിയം, ഷോപ്പിംഗ് സ്റ്റാളുകള്‍, വിവിധ രുചികള്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആവേശം പകരുന്ന അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകുന്നേരം മൂന്ന് മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം.
Tags : Nattuvishesham Local News London Bridge Exhibition