ഇന്റർലോക്ക് സ്ലാബുകൾ തകർന്ന നിലയിൽ.
വണ്ടിത്താവളം: ടൗണിൽ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഒരുമാസം മുന്പുമാത്രം റോഡരികിൽ സ്ഥാപിച്ച ഇന്റർലോക്ക് സ്ലാബുകൾ തകർന്നു നശിക്കുന്നു. പച്ചക്കറിച്ചന്തക്കു മുൻവശത്തുള്ള സ്ഥലത്താണ് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടത്തിയത്.
റോഡിന്റെ ഇരുവശങ്ങളിലും നടവഴിയും ബാരിക്കേഡ് കമ്പികളം സ്ഥാപിച്ചിട്ടുണ്ട്. ടൗണിലെത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു വേണ്ടിയാണ് സ്ഥലത്തെ തട്ടുകടകളെ നീക്കംചെയ്ത് ഇന്റർലോക്ക് പ്രവൃത്തികൾ നടത്തിയത്.
ഞായറാഴ്ച ദിവസങ്ങളിൽ പച്ചക്കറി വ്യാപാരികൾ ഈ സ്ഥലത്താണ് കച്ചവടം നടത്തുന്നത്. പരാതികൾ വ്യാപകമായതോടെ ഇന്റർലോക്ക് സ്ലാബുകൾ വേർപെടുത്തി വീണ്ടും ബലപ്പെടുത്താനുള്ള പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
Tags : Interlocking work NattuVishasham DistrictNews