റെ പുതിയ എംഎൽഎ ഓഫിസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായികൂടി എംഎൽഎ ഓഫിസ് മാറണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഷിബു തെക്കുംപുറം എംഎൽഎയുടെ പുതിയ ഓഫിസ് മലയിൻകീഴ് ബൈപാസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കി അവയ്ക്ക് പരിഹാരം കാണാൻ കഴിയുന്ന ജനകീയ സംവിധാനമായി ഓഫിസ് പ്രവർത്തിക്കണം. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾക്ക് പരിഹാരം കാണുന്ന ജനകീയ ഓഫിസായി എംഎൽഎ ഓഫിസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ഏകോപനം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന, ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓഫിസിലൂടെ ഏകോപിപ്പിക്കും.
ജനങ്ങൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനായി വെർച്വൽ ഓഫിസ് സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി തയാറാക്കിയ എംഎൽഎ കണക്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്തും. ഓഫിസിലെത്താതെ തന്നെ വിവിധ ആവശ്യങ്ങളും പരാതികളും അറിയിക്കാനും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന സംവിധാനമായിരിക്കും എംഎൽഎ കണക്ട് എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബോബൻ ജേക്കബ്, കെപിസിസി അംഗം എ.ജി. ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീർ പനക്കൻ, ബാബു ഏലിയാസ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കവല, പി.കെ. മൊയ്തു, പി.എം. സക്കറിയ തുടങ്ങിയവരും പങ്കെടുത്തു.
Tags : MLA office NattuVishasham DistrictNews