x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പൂ​പ്പാ​ട​വും പ​ച്ച​ക്ക​റി​യും ഒ​രു​ക്കി പ​ച്ച​ക്ക​റി ബാ​ബു

വെബ് ഡെസ്ക്
Published: August 21, 2026 02:34 AM IST | Updated: August 21, 2026 02:34 AM IST

ബാബു പൂന്തോട്ടത്തിൽ

കേ​ണി​ച്ചി​റ: പൂ​പ്പാ​ട​വും പ​ച്ച​ക്ക​റി​യും ഒ​രു​ക്കി ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പ​ച്ച​ക്ക​റി ബാ​ബു. ചെ​റു​പ്പം മു​ത​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു​വ​രു​ന്ന കേ​ണി​ച്ചി​റ സ്വ​ദേ​ശി തു​രു​ത്തി​കാ​വി​ല്‍ ബാ​ബു കേ​ണി​ച്ചി​റ ടൗ​ണി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ലം അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ​ച്ച​ക്ക​റി​യും ചെ​ണ്ടു​മ​ല്ലി​യും അ​ട​ക്കം അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ഓ​ണ​ത്തെ മു​ന്നി​ല്‍​ക​ണ്ട് കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ബു​വി​ന് എ​ന്നും കൃ​ഷി​യൊ​രു ഹ​ര​മാ​ണ്. ലാ​ഭ​ത്തേ​ക്കാ​ള്‍ പ്രാ​ധാ​ന്യം മ​ന​സ്സി​ന് ന​ല്‍​കു​ന്ന സ​ന്തോ​ഷ​മാ​ണ് ബാ​ബു​വി​നെ കൃ​ഷി​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം ചെ​ണ്ടു​മ​ല്ലി​യും കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍. പ​യ​റും പ​ട​വ​ല​വും ബീ​ന്‍​സും ബ്രോ​ക്കോ​ളി​യും കാ​ശ്മീ​രി മു​ള​കും അ​ട​ക്കം ബാ​ബു കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​വ​ണ ചെ​ണ്ടു​മ​ല്ലി ന​ട്ട സ​മ​യ​ത്ത് മ​ഴ​യി​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം കോ​രി ന​ന​ച്ചാ​ണ് തൈ​ക​ള്‍ ന​ശി​ച്ചു​പോ​കാ​തെ സം​ര​ക്ഷി​ച്ച​ത്. മാ​ര്‍​ക്ക​റ്റ് വി​ല​യേ​ക്കാ​ള്‍ 20 ശ​ത​മാ​ന​ത്തോ​ളം വി​ല​ക്കു​റ​വി​ല്‍ ആ​ണ് പൂ​ക്ക​ള്‍ വി​ല്‍​ക്കു​ന്ന​ത്. ബാ​ബു​വി​ന്‍റെ കൃ​ഷി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് പൂ​താ​ടി കൃ​ഷി​ഭ​വ​നും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ബാ​ബു​വി​ന്‍റെ കൃ​ഷി​യി​ടം കാ​ണു​ന്ന​തി​നും പൂ​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​നു​മാ​യി ധാ​രാ​ളം പേ​ര്‍ എ​ത്തു​ന്നു​ണ്ട്.

Tags : Nattuvishesham Local News

Recent News

Corehub Up