x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ്; വ​യോ​ധി​ക​ന് 21 ല​ക്ഷം ന​ഷ്ട​മാ​യി

വെബ് ഡെസ്ക്
Published: August 21, 2026 03:08 AM IST | Updated: August 21, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി : ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ എ​ണ്‍​പ​ത്തി​ര​ണ്ടു​കാ​ര​നി​ല്‍​നി​ന്ന് ത​ട്ടി​യ​ത് 21 ല​ക്ഷം രൂ​പ. 2025 ഓ​ഗ​സ്റ്റ് ഒ​മ്പ​ത് മു​ത​ല്‍ ന​വം​ബ​ര്‍ 27 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് വി​വി​ധ ത​വ​ണ​ക​ളാ​യി ക​ലൂ​ര്‍ സ്വ​ദേ​ശി ഗം​ഗാ​ധ​ര​നി​ല്‍​നി​ന്ന് സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ 21,36,874 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ട്രാ​ഡ് ഗ്രി​പ്പ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഗം​ഗാ​ധ​ര​ന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ലാ​ഭം ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ഗം​ഗാ​ധ​ര​ന്‍ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

Tags : Online Trading NattuVishasham DistrictNews

Recent News

Corehub Up