x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നു​ക​ളി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി റെ​യി​ല്‍​വേ പൊ​ലി​സ്

വെബ് ഡെസ്ക്
Published: August 21, 2026 03:03 AM IST | Updated: August 21, 2026 03:03 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശു​ഭ​യാ​ത്ര സു​ര​ക്ഷി​ത യാ​ത്ര എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പൊ​ലി​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 30 വ​രെ റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സു​മാ​യി (ആ​ര്‍​പി​എ​ഫ് ) ചേ​ര്‍​ന്ന് റെ​യി​ല്‍​വേ പൊ​ലി​സ് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.

ഓ​ണ​ക്കാ​ല​ത്ത് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ല​യാ​ളി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ന്നി​വ​രു​ടെ വ​ര്‍​ധി​ച്ച തി​ര​ക്കും പ്ര​ധാ​ന സ്‌​റ്റേ​ഷ​നു​ക​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ര​ക്ഷ കൂ​ട്ടു​ന്ന​ത്. അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യാ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന ട്രെ​യി​നു​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​ക്കൊ​ണ്ട് ലേ​ഡീ​സ് കോ​ച്ചു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും കേ​ര​ള റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ല​ഹ​രി​വേ​ട്ട​യ്ക്കാ​യി ഇ​ന്‍റ​ലി​ജ​ന്‍​സ്, ഡാ​ന്‍​സാ​ഫ് എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​ര്‍ ട്രെ​യി​നു​ക​ളി​ല്‍ ക​യ​റു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും.

ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍, ല​ഗേ​ജ്പാ​ഴ്സ​ല്‍ ബോ​ഗി​ക​ള്‍, പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ടു​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ്‌​നി​ഫ​ര്‍ ഡോ​ഗ് ഉ​ള്‍​പ്പെ​ടു​ന്ന ഡോ​ഗ് സ്‌​ക്വാ​ഡ്, ബോം​ബ് സ്‌​ക്വാ​ഡ് എ​ന്നി​വ​യു​ടെ സേ​വ​ന​വും പ്ര​ധാ​ന സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഉ​റ​പ്പാ​ക്കും. പ്രാ​ദേ​ശി​ക ലോ​ക്ക​ല്‍ പൊ​ലി​സി​ന്‍റെ സേ​വ​ന​വും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

യാ​ത്ര​യ്ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ വ്യ​ക്തി​ക​ളെ​യോ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള വ​സ്തു​ക്ക​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യോ റെ​യി​ല്‍​വേ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ളാ​യ 9846200100, 9846200150, 9846200180 എ​ന്നി​വ​യി​ലോ 139ലോ ​അ​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര സ​ഹാ​യ ന​മ്പ​റാ​യ 112ലോ ​വി​വ​രം അ​റി​യി​ക്ക​ണം.

Tags : Railway police NattuVishasham DistrictNews

Recent News

Corehub Up