x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പ​ത് ട​ൺ ചെ​റു​മ​ൽ​സ്യ​വു​മാ​യി മു​ന​മ്പ​ത്ത് ബോ​ട്ട് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: August 21, 2026 03:01 AM IST | Updated: August 21, 2026 03:01 AM IST

അ​നു​ഗ്ര​ഹ എ​ന്ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​പ്പോ​ൾ.

വൈ​പ്പി​ൻ: മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നെ​തി​രെ മു​ന​മ്പം ഹാ​ർ​ബ​റി​ൽ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​ത്തി വ​രു​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ചെ​റു​മീ​നു​ക​ളെ പി​ടി​ച്ച ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു കൂ​ടി ക​സ്റ്റ​ഡി​യി​ൽ. ഇ​തോ​ടെ ഈ ​മാ​സം പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നു​ഗ്ര​ഹ എ​ന്ന ബോ​ട്ട് ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഒ​മ്പ​ത് ട​ണ്ണോ​ളം ചെ​റു​മ​ത്സ്യ​ങ്ങ​ൾ ബോ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. കി​ളി​മീ​ൻ, ഉ​ലു​വ​ച്ചി, പാ​മ്പാ​ട തു​ട​ങ്ങി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ച്ച​യെ​ത്താ​ത്ത മീ​നു​ക​ളാ​ണ് ഇ​വ​യി​ല​ധി​ക​വും.

പി​ഴ വി​ധി​ക്കാ​നാ​യി എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​സി​ന്ധു​വി​നു കേ​സ് കൈ​മാ​റി. എ​സ്.​ജോ​യ്, ഇ.​എ​സ്.​അ​നീ​ഷ്, യു.​എ.​റോ​യ് റാ​ഫേ​ൽ പി​ങ്ക്സ​ൺ, ജി​പ്സ​ൺ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : small fish

Recent News

Corehub Up