ഫ്ളാഷ് മോബ് എസ്. സജീവ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) പാലക്കാട് സൗത്ത് മേഖല ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ഹൃദിൽ അധ്യക്ഷത വഹിച്ചു.
പാലക്കാട് വിമുക്തിമിഷൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സജീവ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രകാശ് സൂര്യ, സംസ്ഥാന ഇൻഷ്വറൻസ് കോ- ഓർഡിനേറ്റർ ഉണ്ണി ഡിസയർ, ജില്ലാ സെക്രട്ടറി തനീഷ് എടത്തറ, ട്രഷറർ ഷിയാ കൊടുവായൂർ എന്നിവർ ആശംസകളർപ്പിച്ചു. മേഖലാ സെക്രട്ടറി കെ.കെ. ദീപക് സ്വാഗതവും ട്രഷറർ സി.ടി. ലിജു നന്ദിയും പറഞ്ഞു.