കോർപറേഷൻ സംഘടിപ്പിച്ച പ്രചാരണജാഥ.
തൃശൂർ: ഓണാഘോഷം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ കോർപറേഷന്റെ നേതൃത്വത്തിൽ ഹരിതഓണം-2026 ബോധവത്കരണ പരിപാടികൾക്കു തുടക്കമായി.
കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ പ്രചാരണറാലിയും സന്ദേശയാത്രയും ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ആഘോഷങ്ങൾക്കൊപ്പം ശുചിത്വവും പരിസ്ഥിതിസംരക്ഷണവും പുലർത്തേണ്ടതിന്റെ ആവശ്യകത അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഓർമിപ്പിച്ചു.
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍, കൗണ്‍സിലർമാർ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസിൽ രജിനേഷ് രാജൻ, ഹെൽത്ത് ഇൻസ്പെക്ർമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനശേഷം വാഹനപ്രചാരണജാഥ നഗരത്തിൽ പര്യടനം നടത്തി.
ഹരിതകർമസേനാംഗങ്ങളും സെന്റ് തോമസ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളും ഒന്നിച്ച് വിവിധ കച്ചവടസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സന്ദർശനം നടത്തി ഹരിതസന്ദേശമയച്ചു. പ്ലാസ്റ്റിക് രഹിതവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ ഓണം ആഘോഷിക്കണമെന്ന് കോർപറേഷൻ ആഹ്വാനം ചെയ്തു.
Tags : campaign rally NattuVishasham DistrictNews