സോമില്‍ ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റുമാനൂർ: സോമിൽ ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഡി. ജോയി അധ്യക്ഷത വഹിച്ചു.
ജില്ലയിലെ സോമിൽ ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പാക്കിംഗ് കേസ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു.
ജനറൽ സെക്രട്ടറി പ്രകാശ് ഏബ്രാഹം, ട്രഷറർ വി.ഐ. ചാക്കോ, ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ജി. ആന്റണി, ജില്ലാ പ്രസിഡന്റ് ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ജേക്കബ് ചാണ്ടി, ജോയിന്റ് സെക്രട്ടറി ബ്രിജേഷ് ആൻഡ്രൂസ്, മുൻ ജില്ലാ പ്രസിഡന്റ് മാർട്ടിൻ ജോസഫ്, പ്രോഗ്രാം കൺവീനർ രമേശ് നായർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Somill owners district conference