x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ര്‍​പറേ​ഷ​ന്‍റെ ‘ഓ​ണാ​ര​വ'​ത്തി​ന് ആ​വേ​ശ​ത്തു​ട​ക്കം

വെബ് ഡെസ്ക്
Published: August 20, 2026 11:31 PM IST | Updated: August 20, 2026 11:31 PM IST

‘ഓ​ണാ​ര​വം' ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ മ​ന്ത്രി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണാ​ര​വം' ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. മ​ല​യാ​ളി​യു​ടെ ന​ന്മ​യും ഐ​ക്യ​വും ആ​ത്മ​ബോ​ധ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി കെ.​എം. ഷാ​ജി പറഞ്ഞു.

മ​ല​യാ​ളി​ക​ള്‍ എ​ല്ലാം ​മ​റ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ് ഓ​ണം. നേ​രും സ​ത്യ​സ​ന്ധ​ത​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​യു​ടെ ജീ​വി​ത​മൂ​ല്യ​ങ്ങ​ളെ ഓ​രോ വ​ര്‍​ഷ​വും ഓ​ണം ഓ​ര്‍​മി​പ്പി​ക്കു​ന്നു. ഈ ​ന​ന്മ​ക​ള്‍ വ​രും​ത​ല​മു​റ​ക​ളി​ലേ​ക്കും പ​ക​ര്‍​ന്നു​ന​ല്‍​കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ മാ​റ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‘ഓ​ണാ​ര​വ'​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ബീ​ച്ചി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി ഔ​പ​ചാ​രി​ക​മാ​യി തു​ട​ക്കം കു​റി​ക്കും. 25 മു​ത​ല്‍ കൊ​ല്ലം ഉ​ള്‍​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ (ഡി ​ടി പി ​സി) നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ക്കും. ച​ട​ങ്ങി​ല്‍ മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, വി​ഷ്ണു​മോ​ഹ​ന്‍ എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഡോ. ​ഉ​ദ​യാ സു​കു​മാ​ര​ന്‍, വൈ. ​നൗ​ഷാ​ദ്, ഗോ​പ​കു​മാ​ര്‍, ഫി​ന്‍​സി ബൈ​ജു, സ​ദ​ക്ക​ത്ത്, ലൈ​ലാ​കു​മാ​രി, കു​രു​വി​ള ജോ​സ​ഫ്, രാ​ജ​ശ്രീ, സി ​ബാ​ബു, , ടി.​ജി. ഗി​രീ​ഷ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Onaravam NattuVishasham DistrictNews

Recent News

Corehub Up