പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കുന്നു.
നേമം: ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെയും ക്ലിനിക്കല്‍ ലാബോറട്ടറിയുടെയും ഉദ്ഘാടനം മന്ത്രി കെ. മുരളീധരന് നിര്‍വഹിച്ചു. കെ. രാമന്‍പിള്ള അധ്യക്ഷനായി. കോര്പറേഷന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. ഗോപന്, മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍, അനു എസ്. നായര്‍, ഡോ. ടി.കെ. വിജയന്, ഡോ. നന്ദ്യത്ത് ഗോപാലകൃഷ്ണന്, ഡോ. ആര്. അജയ് കുമാര്‍, ഡോ. ശാലിനി ജി. ഉണ്ണിത്താന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Homoeopathic NattuVishasham DistrictNews